ആർ.എസ്.എസ് മുഖപത്രത്തിൽ ന്യൂനപക്ഷങ്ങളെയും ഇടതിനെയും വിമർശിച്ച് യുക്തിവാദി നേതാവ്
text_fieldsദലൈലാമ കമ്യൂണിസ്റ്റുകെള പേടിച്ച് ഇന്ത്യയിലേക്ക് വരേണ്ടിവന്നുവെങ്കിൽ സനലിന് കത്തോലിക്കാസഭയെ പേടിച്ച് ഇന്ത്യ വിടേണ്ടിവന്നുവെന്ന്
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം സംഘടനകളുടെയും ക്രിസ്ത്യൻ സഭയുടെയും അസഹിഷ്ണുതയെ വിമർശിച്ചും ഹിന്ദു സംഘടനകളുടെ സഹിഷ്ണുതയെ പ്രശംസിച്ചും പ്രമുഖ യുക്തിവാദി നേതാവ് സനൽ ഇടമറുക് രംഗത്ത്. ആർ.എസ്.എസ് മുഖപത്രമായ ‘ഒാർഗനൈസറിെൻറ’ പുതിയ ലക്കത്തിലാണ് യുക്തിവാദി നേതാവായിരുന്ന ജോസഫ് ഇടമറുകിെൻറ മകനായ സനൽ ഇടമറുകിെൻറ ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങൾ.
ദലൈലാമ കമ്യൂണിസ്റ്റുകെള പേടിച്ച് ഇന്ത്യയിലേക്ക് വരേണ്ടിവന്നുവെങ്കിൽ സനലിന് കത്തോലിക്കാസഭയെ പേടിച്ച് ഇന്ത്യ വിടേണ്ടി വന്നുവെന്ന് ‘ഒാർഗനൈസർ’ ആരോപിച്ചു. മുംബൈയിൽ കത്തോലിക്കാസഭ യേശുവിെൻറ പ്രതിമയുടെ ദിവ്യശക്തി പ്രചരിപ്പിച്ചപ്പോൾ അതിനുപിന്നിലുള്ള വസ്തുത പുറത്തുകൊണ്ടുവന്നതിനാണ് തനിക്ക് നാടുവിടേണ്ടിവന്നതെന്ന് സനൽ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, േവദങ്ങൾക്കെതിരെ താനും ഭഗവത് ഗീതക്കെതിരെ തെൻറ പിതാവ് ജോസഫ് ഇടമറുകും വിമർശനപഠനങ്ങൾ എഴുതിയിരുന്നുവെന്നും എന്നാൽ, മുസ്ലിംകളും ക്രിസ്ത്യാനികളും അവരോടുള്ള വിമർശനങ്ങളിൽ കോപാകുലരായപ്പോൾ വിമർശനങ്ങളോടുള്ള ഹിന്ദു സംഘടനകളുടെ സഹിഷ്ണുത തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിക്കുന്ന സനൽ കേത്താലിക്കാസഭയുടെ ഭീഷണിയുണ്ടായിട്ടും അവർ തനിക്കൊപ്പം നിന്നില്ലെന്ന് കുറ്റപ്പെടുത്തി. വോട്ടുബാങ്കായി കാണുന്നതിനാൽ കത്തോലിക്കാസഭയുടെയും മുസ്ലിം സംഘടനകളുടെയും മതമൗലിക വാദവും തീവ്രവാദവും അസഹിഷ്ണുതയും ഇടതുേനതാക്കൾ സ്പർശിക്കുന്നില്ലെന്നും സനൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.