സനാതന ധർമ്മം മാത്രമാണ് മതം, അതിനെതിരായ ആക്രമണം മനുഷ്യരാശിയെ അപകടത്തിലാക്കും -യോഗി
text_fieldsലഖ്നോ: സനാതന ധർമ്മം മാത്രമാണ് മതമെന്നും ബാക്കിയുള്ളതെല്ലാം ആരാധനാ രീതികളാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധർമ്മം മാനവികതയുടെ മതമാണ്. അതിനെതിരായ ഏത് ആക്രമണവും മുഴുവൻ മനുഷ്യരാശിയെയും അപകടത്തിലാക്കുമെന്നും യോഗി അഭിപ്രായപ്പെട്ടു. ഗോരഖ്നാഥ് ക്ഷേത്രത്തിൽ തിങ്കളാഴ്ച നടന്ന 'ശ്രീമദ് ഭഗവത് കഥാ ജ്ഞാന യാഗ'ത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഹന്ത് ദിഗ്വിജയ് നാഥിന്‍റെ 54-ാം ചരമവാർഷികത്തോടനുബന്ധിച്ചും മഹന്ത് വൈദ്യനാഥിന്‍റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുമാണ് ഏഴു ദിവസത്തെ യാഗം സംഘടിപ്പിച്ചത്. ക്ഷേത്രത്തിലെ ദിഗ്വിജയ് നാഥ് സ്മൃതി ഓഡിറ്റോറിയത്തിൽ ഭക്തരോട് സംസാരിച്ച ഗോരക്ഷപീഠാധീശ്വർ കൂടിയായ ആദിത്യനാഥ് ശ്രീമദ് ഭഗവത് ഗീതയിലെ ചിന്താഗതിയുള്ള കാഴ്ചപ്പാടുകൾ അതിന്‍റെ വിശാലത മനസ്സിലാക്കുന്നതിൽ ചിലരെ പരാജയപ്പെടുത്തുന്നതായും ഏഴ് ദിവസം ശ്രവിക്കുന്ന ഭഗവദ് കഥാ പാഠങ്ങൾ അവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഭക്തരോട് പറഞ്ഞു.
ഭഗവത് ഗീതയിലെ കഥകൾ അതിരുകളില്ലാത്തതാണ്. അത് പ്രത്യേക ദിവസങ്ങളിലോ മണിക്കൂറുകളിലോ ഒതുക്കാനാകില്ല. അനന്തമായി ഒഴുകുന്ന അറിവും ചൈതന്യവും ഭക്തർ അവരുടെ ജീവിതത്തിലേക്ക് തുടർച്ചയായി ഭഗവത്ഗീത പാരായണത്തിലൂടെ ആഗിരണം ചെയ്യുന്നുവെന്നും യോഗി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.