സനാതന ധർമം എച്ച്.ഐ.വി പോലെ; രൂക്ഷവിമർശനവുമായി മന്ത്രി എ.രാജ
text_fieldsന്യൂഡൽഹി: സനാതന ധർമത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിച്ച് തമിഴ്നാട് മന്ത്രി എ. രാജ. സനാതന ധർമത്തെ എച്ച്.ഐ.വിയോടും കുഷ്ടരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സനാതന ധർമത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിരുന്നുവെന്നും രാജ ചൂണ്ടിക്കാട്ടി.
സനാതന ധർമത്തെ മറികടന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നയാളാണ് മോദി. സനാതന ധർമ പ്രകാരം ഹിന്ദു കടൽ കടന്ന് പോകരുത്. ഈ തത്വം ലംഘിച്ചാണ് മോദി സനാതന ധർമ്മത്തെ സംരക്ഷിക്കണമെന്ന് പറയുന്നത്. തൊഴിൽ വിഭജനം ലോകത്തെല്ലായിടത്തുമുണ്ട്. എന്നാൽ, ജാതിയുടെ അടിസ്ഥാനത്തിൽ ഒരാൾ പ്രത്യേക തൊഴിൽ മാത്രമേ ചെയ്യാവുവെന്ന് പറയുന്നത് ഇന്ത്യയിൽ മാത്രമേയുള്ളുവെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടെന്നും എ.രാജ വ്യക്തമാക്കി.
നേരത്തെ സനാതന ധർമം തുല്യതക്കും സാമൂഹ്യനീതിക്കും എതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നും തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. പകർച്ചവ്യാധികളുമായി സനാതന ധർമ്മത്തെ അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തിരുന്നു. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വലിയ വിവാദമാവുകയും ഇതിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.