സനാതന ധർമ്മം ഇന്ത്യയുടെ ദേശീയമതം; മുഗളരുടെ പിന്മുറക്കാർ ഇപ്പോൾ ഓട്ടോയോടിക്കുന്നു - യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: സനാതന ധർമ്മം ഇന്ത്യയുടെ ദേശീയമതമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ജനങ്ങൾക്കും അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. അയോധ്യയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥിന്റെ പരാമർശം.
മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ അനുയായികൾ ഇപ്പോൾ ഓട്ടോയോടിക്കുകയാണ്. അവരുടെ പ്രവൃത്തികളുടെ ദുരന്തഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. അവർ ധർമ്മം ഉയർത്തിപ്പിടിക്കുകയും ക്ഷേത്രങ്ങൾ തകർക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നെങ്കിൽ, അവർക്ക് ഇത്തരം അവസ്ഥ വരില്ലായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അവർ മുൻകാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളണം. അവരുടെ തെറ്റുകളാണ് ഇന്ത്യയെ അടിമത്തത്തിന്റെ ചങ്ങലകളിലേക്ക് നയിച്ചത്. ആ തെറ്റുകൾ മൂലം ഇന്ത്യയുടെ വിശുദ്ധമായ സ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മം സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ജനങ്ങൾ എല്ലാവരും ഒന്നിച്ച് നിൽക്കണം. മതത്തെ മാനിക്കുന്നതിന് മാനവികതയെ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.