സ്ഫോടന ഗൂഢാലോചന: സനാതന്‍ സന്‍സ്ത പ്രവര്‍ത്തകർക്കെതിരെ കുറ്റം ചുമത്തി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ സ്ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തുകയു ം സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുകയും ചെയ്ത കേസില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ‘സനതാന്‍ സന്‍സ്ത’യുമായി ബന്ധമുള്ള 12 പേര്‍ക്കെതിരെ കുറ്റം ചുമത്തി. യു.എ.പി.എയിലെ ഏഴോളം വകുപ്പ ുകള്‍ പ്രകാരം ഭീകരവാദം, ഗൂഢാലോചന, ഭീകരവാദ ക്യാമ്പ് നടത്തല്‍, ഭീകരവാദ പ്രവര്‍ത്തനത്തിന് ആളെ ചേര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പ്രത്യേക ജഡ്ജി ഡി.ഇ. കൊത്താലികര്‍ ചുമത്തിയത്. കുറ്റം ചുമത്തുമ്പോള്‍ 11 പ്രതികള്‍ കോടതിയിലുണ്ടായിരുന്നു.
ഗൗരി ലങ്കേഷ് കൊലക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന അമോല്‍ കാലെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരായത്. ഡോ. നരേന്ദ്ര ദാഭോല്കര് കൊലക്കേസ് പ്രതി ശരദ് കലസ്കര്‍, വൈഭവ് റാവുത്ത്, സുധാന്വ ഗൊണ്ഡേക്കര്‍, ശ്രീകാന്ത് പങ്കാര്‍കര്‍, അവിനാഷ് പവാര്‍, ലീലാധര്‍ ലോധി, വാസുദേവ് സൂര്യവംശി, സുജിത് രംഗസ്വാമി, ഭരത് കുര്‍നെ, അമിത് ബഡി, ഗണേഷ് മിസ്കിന് എന്നിവരാണ് മറ്റ് പ്രതികള്‍.
രഹസ്യവിവരത്തെ തുടര്‍ന്ന് മഹാരാഷ്ട്ര എ.ടി.എസ് വൈഭവ് റാവുത്തിെൻറ താമസസ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് വന്‍ തോതില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ശരദ് കലസ്കറുടെ അറസ്റ്റോടെ ദാഭോല്കര് കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുണ്ടായി. അറസ്റ്റിലായവര്‍ക്ക് സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്നാണ് എ.ടിഎസിെൻറ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.