മൂന്നുതവണ വീട്ടുതടങ്കലിലാക്കിയെന്ന് സന്ദീപ് പാണ്ഡെ; നിഷേധിച്ച് അധികൃതർ
text_fieldsലഖ്നോ: കഴിഞ്ഞ ആഴ്ച മൂന്നുതവണ തന്നെ ഭരണകൂടം വീട്ടുതടങ്കലിലാക്കിയെന്ന് ആക് ടിവിസ്റ്റും മഗ്സാസെ അവാർഡ് ജേതാവുമായ സന്ദീപ് പാണ്ഡെ പറഞ്ഞു. അഭിപ്രായപ്രകടനം നടത്തുന്നത് തടയുകയായിരുന്നു പൊലീസിെൻറയും ഭരണകൂടത്തിെൻറയും ലക്ഷ്യം. ആഗസ്റ് റ് 11, 16, 17 തീയതികളിലാണ് വീട്ടുതടങ്കലിലാക്കിയത്.
മതസൗഹാർദം മുൻനിർത്തി അയോധ്യ യിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതും തടഞ്ഞുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ആരോപണം ലഖ്നോ ജില്ല ഭരണകൂടം നിഷേധിച്ചു. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ആഗസ്റ്റ് 16ന് ലഖ്നോവിൽ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അവിടേക്ക് പോകുന്നത് പൊലീസ് തടഞ്ഞു.
പൊലീസ് എെൻറ വീട്ടിലും അഭിഭാഷകെൻറ അടുത്തും എത്തി. പരിപാടി തുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുമ്പ് തങ്ങളെ വീട്ടു തടങ്കലിലാക്കി. അഭിപ്രായ പ്രകടനം നിരോധിച്ച പോലെയാണ് കാര്യങ്ങൾ. ആഗസ്റ്റ് 11ലെ പരിപാടി കശ്മീർ താഴ്വരയിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നുവെന്നും പാണ്ഡെ വ്യക്തമാക്കി. എന്നാൽ, പരിപാടി ആസൂത്രണം ചെയ്ത ഹസ്റത്ഗഞ്ചിൽ ഹൈകോടതി എല്ലാ പ്രതിഷേധങ്ങളും നിരോധിച്ചതാണെന്ന് ലഖ്നോ ജില്ല മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു.
നഗരത്തിലെ മറ്റു ഭാഗങ്ങളിൽ പ്രതിഷേധ പരിപാടി നടത്തുന്നതിൽ ആരെയും തടയുന്നില്ല. നിരോധിത മേഖലയിൽ എന്തിനാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും ജില്ല മജിസ്ട്രേറ്റ് ചോദിച്ചു. ‘ഇക്കോ ഗാർഡൻ’ മേഖലയിൽ പ്രതിഷേധം നടത്താനാണ് അനുമതി നൽകിയിരുന്നത്. അത് പാലിക്കപ്പെട്ടില്ല. പാണ്ഡെയെ വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.