സന്ദേശ്ഖലി സംഘർഷം; സി.ബി.ഐ അന്വേഷണത്തിനെതിരായ ബംഗാൾ സർക്കാരിന്‍റെ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും
text_fieldsന്യൂഡൽഹി: നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലിയിൽ ഇ.ഡി, സി.എ.പി.എഫ് സംഘങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് മാർച്ച് 11 ന് കേസിൽ വാദം കേൾക്കും.
കൊൽക്കത്ത ഹൈകോടതി മാർച്ച് അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ആക്രമണത്തിന്‍റെ സൂത്രധാരൻ ശൈക്ക് ഷാജഹാനെ അതേ ദിവസം തന്നെ സി.ഐ.ഡിയുടെ കസ്റ്റഡിയിൽ നിന്ന് സി.ബി.ഐക്ക് കൈമാറാൻ പശ്ചിമ ബംഗാൾ പൊലീസിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. സി.ഐ.ഡി ആസ്ഥാനമായ ഭവാനി ഭവന് മുന്നിൽ രണ്ട് മണിക്കൂർ കാത്തുനിന്നെങ്കിലും സി.ബി.ഐക്ക് ശൈഖിനെ കൈമാറിയിരുന്നില്ല. ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സുപ്രീംകോടതിയിൽ പ്രത്യേക വിടുതൽ ഹരജി (എസ്.എൽ.പി) നൽകിയിരുന്നു. അതിനാൽ ശൈഖ് തങ്ങളുടെ കസ്റ്റഡിയിൽ തുടരുമെന്നായിരുന്നു സി.ഐ.ഡിയുടെ മറുപടി. തുടർന്നാണ് സി.ബി.ഐ ബുധനാഴ്ച വീണ്ടും ഹൈകോടതിയിലെത്തിയത്. കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഉടൻ നടപ്പാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.
അടിയന്തര ലിസ്റ്റിങ്ങിനായി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ വിഷയം രണ്ടുതവണ പരാമർശിച്ചിട്ടും ഹരജിയിൽ സുപ്രീം കോടതിയിൽ ഇതുവരെ അടിയന്തര വാദം നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.