Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസന്ദേശ്ഖാലി കേസ്:...

സന്ദേശ്ഖാലി കേസ്: ബി.ജെ.പി നേതാവ് പിയാലി ദാസിനെ എട്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
Piyali Das
cancel

കൊൽക്കത്ത: സന്ദേശ്ഖാലി ലൈം​ഗികാരോപണക്കേസിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പിയാലി ദാസിനെ ജുഡീഷ്യൽ കസ്റ്റിഡിയിലേക്ക് വിട്ടു കോടതി. പശ്ചിമബം​ഗാളിലെ നോർത്ത് 24 പർ​ഗനാസ് ജില്ലാ കോടതിയുടേതാണ് വിധി. എട്ട് ദിവസത്തേക്കാണ് കസ്റ്റഡി. നേരത്തെ ദാസ് ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു.

സന്ദേശ്ഖാലി സ്വദേശിനിയായി സ്ത്രീയിൽ നിന്നും ദാസ് വെള്ളപ്പേപ്പറിൽ ഒപ്പിട്ട് വാങ്ങിയിരുന്നു. പിന്നീട് തൃണമൂൽ കോൺ​ഗ്രസ് നേതാവ് ശൈഖ് ഷാജഹാനെതിരെ ലൈം​ഗികാരോപണ പരാതി എഴുതിച്ചേർക്കുകയായിരുന്നുവെന്നുമാണ് ആരോപണം.

കഴിഞ്ഞ ദിവസം ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖാ ശർമ, പിയാലി ദാസ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ എന്നിവർക്കെതിരെ ടി.എം.സി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. നിരപരാധികളായ സ്ത്രീകളെ ക്രിമിനൽ ​ഗൂഡാലോചന നടത്തി കബളിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCBJPSandeshkhali casePiyali Das
News Summary - Sandeshkhali case: Court sentences BJP leader Piyali Das to eight days judicial custody
Next Story