സന്ദേശ്ഖലി: തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: സന്ദേശ്ഖലി അക്രമ സംഭവത്തിൽ ഒളിവിലായിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. 55 ദിവസമായി ഒളിവിലായിരുന്ന ഷാജഹാനെ വ്യാഴാഴ്ച പുലർച്ചെയാണ് പിടികൂടിയത്. ഇന്ന് ഉച്ചയോടെ ബസിർഹട്ട് കോടതിയിൽ ഹാജരാക്കുമെന്ന് മിനാഖാൻ പൊലീസ് ഓഫിസർ അമിനുൽ ഇസ്‍ലാം ഖാൻ പറഞ്ഞു
നോർത്ത് 24 പർഗാനാസ് ജില്ലയിലെ മിനാഖാൻ മേഖലയിലെ സന്ദേശ്ഖലിയിൽ നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ ലൈംഗിക അതിക്രമത്തിനും ഭൂമി തട്ടിയെടുത്തതിനും പരാതി നൽകിയിരുന്നു. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പിയും സി.പി.എമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഒരു മാസമായി നിരവധി സ്ത്രീകൾ അറസ്റ്റ് ആവശ്യപ്പെട്ട് സമരത്തിലാണ്. തങ്ങൾ പൊലീസിൽ നൽകിയ പരാതികൾ പിൻവലിക്കാൻ ഷാജഹാനും അനുയായികളും ഗ്രാമീണരെ നിർബന്ധിച്ചതായും അവർ ആരോപിച്ചു.
നേരത്തെ ഷാജഹാനെതിരായ കേസ് അന്വേഷിക്കാൻ എത്തിയ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുതയായികൾ മർദിച്ചിരുന്നു. തുടർന്ന്
ജനുവരി 5 മുതൽ ഷാജഹാൻ ഒളിവിലായിരുന്നു. അറസ്റ്റ് വൈകുന്നതിൽ കൽക്കട്ട ഹൈക്കോടതി പശ്ചിമബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.