വൈവാഹിക ബലാത്സംഗവും പെൺഭ്രൂണഹത്യയുമാണ് സ്ത്രീകളുടെ പ്രശ്നമെന്ന് വനിതാ എം.പിമാർ
text_fieldsന്യൂഡൽഹി: വിവാദമായ മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ. പ്രതിപക്ഷ വനിത എം.പിമാർ ഒറ്റക്കെട്ടായി ബില്ലിനെ എതിർത്തു.
വിവാഹത്തിന് ശേഷമുള്ള ബലാൽസംഗവും പെൺഭ്രൂണഹത്യയുമാണ് ഇന്ത്യയിലെ സ്ത്രീകൾ അനുഭവിക്കുന്ന വലിയ പ്രശ്നമെന്ന് എൻ.സി.പി എം.പി സുപ്രിയ സുലെ പറഞ്ഞു.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വെച്ച് കണ്ട യുവതിയോട് മുത്തലാഖിനെ കുറിച്ച് ചോദിച്ചിരുന്നു. സുപ്രീംകോടതി വിഷയത്തിൽ കൃത്യമായ നിലപാട് എടുത്തിട്ടില്ലെയെന്നും നിങ്ങളെന്തിന് ഇനി അതിൽ സമയം കളയണമെന്നുമാണ് അവർ തന്നോട് ചോദിച്ചു. വിവാഹത്തിന് ശേഷമുള്ള ബലാൽസംഗത്തെ കുറിച്ച് നിങ്ങളെന്ത് കൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും അവർ ചോദിച്ചതായും സുപ്രിയ കൂട്ടിച്ചേർത്തു.
ഇസ്ലാമിക വിവാഹ മോചനത്തിൽ അനുരജ്ഞന ചർച്ചക്ക് പ്രാധാന്യമുണ്ട്. എന്നാൽ ഈ ചർച്ച കൂടി ഇതുവഴി റദ്ദാക്കപ്പെടുമെന്ന് കോൺഗ്രസ് എം.പി സുഷ്മിത ദേവ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഭർത്താവ് ഭാര്യയുമായി അനുരജ്ഞന ചർച്ചക്കിരിക്കുമോയെന്നും അവർ ചോദിച്ചു. ഭർത്താവിനെ തടവിലിട്ടാൽ ഭാര്യക്ക് ആര് ചെലവ് കൊടുക്കുമെന്നും സുഷ്മിത ദേവ് ചൂണ്ടിക്കാട്ടി.
എന്നാൽ ഇതിനെ എതിർത്താണ് ബി.ജെ.പി എം.പി മീനാക്ഷിേലഖി രംഗത്തെത്തിയത്. മുസ്ലിം സ്ത്രീകൾക്ക് അഭിമാനവും തുല്യതയും നൽകുന്ന നിയമനിർമാണമാണിത്. ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വിഷയം മതപരമല്ല, ലിംഗസമത്വമാണ് കാര്യം. മുത്തലാഖ് ഇന്നും തുടരുന്നത് പാർലമെൻറിന് കണ്ടുനിൽക്കാനാവില്ല. അത് രാഷ്ട്രീയ ലാക്കാണെന്ന് കാണുന്നത് പക്ഷപാതപരമാണ്. നരേന്ദ്ര മോദിയെേപ്പാലൊരു സഹോദരനുള്ളപ്പോൾ മുസ്ലിം സ്ത്രീകൾ ഭയപ്പെടേണ്ടി വരില്ലെന്നും ലേഖി പറഞ്ഞു.
ലോക്സഭയിൽ പാസാക്കിയ മുത്തലാഖ് ബില്ലിനെ എതിർത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ 2017എന്ന പേരിൽ പാസാക്കിയ ബില്ലിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുമെന്നും വ്യക്തിനിയമ ബോർഡ് വക്താവ് മൗലാന ഖലീലുർറഹ്മാൻ സജ്ജാദ് നോമാനി പറഞ്ഞു.
ബില്ലിൽ ഭേദഗതി വരുത്തുകയോ പിൻവലിക്കുകയോ ചെയ്യുന്നതുവരെ പ്രതിഷേധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബോർഡ് ഇപ്പോൾ കോടതിയിൽ പോകാൻ തീരുമാനിച്ചിട്ടില്ല. വ്യക്തിനിയമ ബോർഡ് ബില്ലിലെ ആശങ്കകളെ കുറിച്ച് ചോദിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ് ഉത്തരം നൽകണമെന്നും നോമാനി പറഞ്ഞു.
അതേസമയം, ബില്ലിനെതിരെ വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ സമീപിക്കണമെന്ന് എ.ഐ.എം.പി.എൽ.ബി അംഗം സഫർയാബ് ജീലാനി പറഞ്ഞു.
അതേസമയം, ലോക്സഭയിൽ പാസാക്കിയ മുത്തലാഖ് ബില്ലിനെ എതിർത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ 2017എന്ന പേരിൽ പാസാക്കിയ ബില്ലിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുമെന്നും വ്യക്തിനിയമ ബോർഡ് വക്താവ് മൗലാന ഖലീലുർറഹ്മാൻ സജ്ജാദ് നോമാനി പറഞ്ഞു.
ബില്ലിൽ ഭേദഗതി വരുത്തുകയോ പിൻവലിക്കുകയോ ചെയ്യുന്നതുവരെ പ്രതിഷേധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബോർഡ് ഇപ്പോൾ കോടതിയിൽ പോകാൻ തീരുമാനിച്ചിട്ടില്ല. വ്യക്തിനിയമ ബോർഡ് ബില്ലിലെ ആശങ്കകളെ കുറിച്ച് ചോദിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ് ഉത്തരം നൽകണമെന്നും നോമാനി പറഞ്ഞു.
അതേസമയം, ബില്ലിനെതിരെ വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ സമീപിക്കണമെന്ന് എ.ഐ.എം.പി.എൽ.ബി അംഗം സഫർയാബ് ജീലാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.