സംഗീത് സോമിനെതിരായ നാല് കേസുകൾ പിൻവലിക്കാനൊരുങ്ങി യു.പി സർക്കാർ
text_fieldsമുസഫർനഗർ: ബി.ജെ.പി എം.എൽ.എ സംഗീത് സോമിനെതിരായ നാല് കേസുകൾ പിൻവലിക്കാൻ യു.പി സ ർക്കാർ നടപടി തുടങ്ങി. ഇതിൽ 2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട, സമൂഹമാധ്യമത് തിൽ പ്രകോപനപരമായ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത സംഭവത്തിലെ കേസുമുണ്ട്. ഈ കേസിൽ കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സംഗീത് സോമിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. സർധന മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് ഇയാൾ.
വിവാദമായ വിഡിയോ സംബന്ധിച്ച വിവരങ്ങൾ എസ്.ഐ.ടി ഫേസ്ബുക്കിൽ നിന്ന് തേടിയിരുന്നു. എന്നാൽ, അവർക്ക് അത് നൽകാനായില്ല. വിഡിയോ അപ്ലോഡിങ്, അത് ലൈക്ക് ചെയ്തവർ തുടങ്ങിയ വിവരങ്ങൾ ഒരു വർഷക്കാലയളവിലേക്ക് മാത്രമാണ് ശേഖരിക്കുക എന്ന മറുപടിയാണ് ഫേസ്ബുക്ക് നൽകിയതെന്ന് എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ടിലുണ്ട്.
യുവാവിനെ കൊലപ്പെടുത്തുന്ന വിഡിയോ ആണ് മുസഫർനഗറിൽ വർഗീയ കലാപം പടരാനുള്ള കാരണമായി പറയപ്പെടുന്നത്. കലാപത്തിൽ 60ലേറെ പേർ കൊല്ലപ്പെടുകയും 40,000ത്തോളം പേർക്ക് വീടും നാടും വിടേണ്ടിയും വന്നു. ഈ വിഡിയോ കലാപം നടക്കുന്നതിനും രണ്ടുവർഷം മുമ്പ് പാകിസ്താനിലോ അഫ്ഗാനിസ്താനിലോ വെച്ച് ചിത്രീകരിച്ചതാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.