സംഗീത് സോമിന് ആറാം ക്ളാസിലെ ചരിത്ര പുസ്തകം നൽകൂ–ജാവേദ് അക്തർ
text_fieldsന്യൂഡൽഹി: താജ്മഹൽ ഇന്ത്യൻ സംസ്കാരത്തിെൻറ ഭാഗമല്ലെന്ന ബി.ജെ.പി എം.പി സംഗീത് സോമിെൻറ പരാമർശത്തിനെതിരെ രൂക്ഷ വിമർശവുമായി ബോളിവുഡ് തിരക്കഥാ കൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തർ. ചരിത്രത്തിൽ സംഗീത് സോം അജ്ഞനാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് അക്തർ ട്വിറ്ററിൽ കുറിച്ചു. ‘‘ സംഗീത് സോമിെൻറ ചരിത്രത്തിലുള്ള അജ്ഞതയാണ് സ്മാരകമായി മാറുന്നത്. ആരെങ്കിലും അദ്ദേഹത്തിന് ആറാം ക്ളാസിലെ ഏതെങ്കിലും ചരിത്ര പുസ്തകം നൽകണം’’- എന്നതായിരുന്നു ജാവേദ് അക്തറിെൻറ ട്വീറ്റ്.
അക്ബറിനോട് എതിർപ്പുള്ളവർക്ക് റോബർട്ട് ക്ലൈവിനോട് പ്രശ്നമില്ല എന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നത്. അതുപോലെ ജഹാംഗീറിനെ എതിർക്കുേമ്പാൾ വാറൻ ഹെയിൻസ്റ്റിങ്ങിനെ കുറിച്ച് മിണ്ടുന്നതേയില്ല. അവരാണ് യഥാർത്ഥ കൊള്ളക്കാരെന്നും ജാവേദ് അക്തർ ട്വീറ്റ് ചെയ്തു. ജഹാംഗീറിെൻറ കാലത്തെ ശരാശരി ഇന്ത്യക്കാരെൻറ ജീവിതനിലവാരം ശരാശരി ഇംഗളീഷ് പൗരനേക്കാൾ മെച്ചപ്പെട്ടതായിരുന്നുവെന്നാണ് ഡോ. തോമസ് റോ രേഖപ്പെടുത്തിയതെന്നും അദ്ദേഹം കുറിച്ചു.
മുഗൾ വംശത്തിെൻറ നിഷ്ഠൂര ഭരണത്തെ ഒാർമ്മിപ്പിക്കുന്നതാണ് താജ്മഹലെന്നും അത് ഇന്ത്യൻ സംസ്കാരത്തിെൻറ ഭാഗമല്ലെന്നുമുള്ള സംഗീത് സോമിെൻറ പരാമർശം വിവാദമായിരുന്നു. സംഗീതിെൻറ പരാമർശത്തിനെതിരെ രാഷ്ട്രീയ–സാംസ്കാരിക നേതാക്കൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.