ലക്ഷദ്വീപിലെ അറബിക് കോഴ്സ് നിർത്തലാക്കൽ: സംഘ്പരിവാർ അജണ്ടയെന്ന് സൂചന
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങളിൽ പി.ജി കോഴ്സുകൾ അവസാനിപ്പിക്കുന്നതിെൻറ മറവിൽ ബി.എ അറബിക് കോഴ്സും നിർത്തുന്നത് ഭരണകൂടത്തിെൻറ രഹസ്യഅജണ്ടയെന്ന് സൂചന. എം.എ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്സ്, എം.എസ്സി അക്വാകൾചർ, എം.എസ്സി മാത്സ് എന്നീ പി.ജി കോഴ്സുകളാണ് നിർത്തുന്നത്. എന്നാൽ, ബി.എ അറബിക്കും ഈ പട്ടികയിലുൾപ്പെടുത്താൻ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. വിദ്യാർഥികൾ കുറവാണെന്നാണ് കോഴ്സുകൾ നിർത്തലാക്കാൻ കാരണമായി ലക്ഷദ്വീപ് പറയുന്നത്. എന്നാൽ, ബി.എ അറബിക്കിന് എല്ലാ കാലത്തും ആവശ്യത്തിന് വിദ്യാർഥികളുണ്ടാകാറുണ്ട്. സംഘ്പരിവാർ അജണ്ട പിന്തുടരുന്ന ഭരണകൂടത്തിെൻറ നിർദേശം അനുസരിക്കുന്ന ഇടതുപക്ഷ സിൻഡിക്കേറ്റിെൻറ നിലപാടും സംശയാസ്പദമാണ്.
ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിെൻറ ജനദ്രോഹനയങ്ങൾക്കെതിരെ സംസ്ഥാനത്ത് ശക്തമായ നിലപാടെടുത്ത പാർട്ടിയാണ് സി.പി.എം. പാർട്ടി അംഗങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ളതാണ് കാലിക്കറ്റ് സിൻഡിക്കേറ്റ്. ലക്ഷദ്വീപിെൻറ നിർദേശം തള്ളി, നിയമനടപടികൾ സ്വീകരിക്കാൻ സർവകലാശാല തയാറാവുന്നില്ല. പി.ജി കോഴ്സുകൾ നിർത്തുന്നതിന് സമ്മതം മൂളിയ സിൻഡിക്കേറ്റ്, ബി.എ അറബിക് കോഴ്സ് നിർത്തരുതെന്ന് ആവശ്യപ്പെടാൻ മാത്രമാണ് തീരുമാനിച്ചത്.
അതേസമയം, കവരത്തിയിലെ ബി.എഡ് സെൻറർ മറ്റൊരു ദ്വീപിലേക്ക് മാറ്റുന്നതിെനക്കുറിച്ച് സർവകലാശാല പ്രതിനിധികൾ സന്ദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മുൻ സിൻഡിക്കേറ്റ് അംഗംകൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവുമടക്കം പ്രശ്നത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.
കഴിഞ്ഞ 15 വർഷമായി ലക്ഷദ്വീപിലെ വിദ്യാർഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള ആശ്രയമാണ് കവരത്തി, ആേന്ത്രാത്ത്, കടമത്ത് എന്നീ ദ്വീപുകളിലെ സർവകലാശാലയുടെ കേന്ദ്രങ്ങൾ. പതിറ്റാണ്ടുകളായി ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ രംഗം കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും ഭൂമിശാസ്ത്രപരമായ അധികാരപരിധിയിൽ ദ്വീപ് ഉൾപ്പെട്ടിരുന്നില്ല. കോഴ്സുകൾ നിർത്തലാക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സിൻഡിക്കേറ്റ് അംഗങ്ങളായ എൻ.വി അബ്ദുറഹ്മാനും ഡോ. റഷീദ് അഹമ്മദും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.