പ്രണയദിന സമ്മാന വിൽപന വിലക്കി സംഘ്പരിവാർ രംഗത്ത്
text_fieldsമംഗളൂരു: പ്രണയദിനാഘോഷം നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നാലെ ആ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക സമ്മാനങ്ങൾ വിൽക്കുന്നതിനെതിരേയും സംഘ്പരിവാർ രംഗത്ത്. ചൊവ്വാഴ്ച ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായി നഗരത്തിലെ കടകളിൽ ഹൃദയ സൂചക ഗിഫ്റ്റുകൾ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് ബജ്റംഗ്ദൾ ദക്ഷിണ കന്നട ജില്ല കൺവീനർ നവീൻ മുഡുഷെഡ്ഡെ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
പാശ്ചാത്യ സംസ്കാരം ഇന്ത്യയിലേക്ക് പറിച്ചു നടുന്നതിന്റെ അടയാളമാണ് പ്രണയ ദിനമെന്ന് നവീൻ പ്രസ്താവനയിൽ പറഞ്ഞു. ഇത് ഇന്ത്യൻ പൈതൃകം തകർക്കും എന്നതിനൊപ്പം അനാശാസ്യ പ്രവണതകൾക്ക് വഴിവെക്കുകയും ചെയ്യും.
പ്രണയദിനാഘോഷം നിരോധിക്കണമെന്ന് നേരത്തെ ഹിന്ദു ജന ജാഗ്രത സമിതി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സമിതി സെക്രട്ടറി ഭവ്യ ഗൗഡ മംഗളൂറൂ സിറ്റി പൊലീസ് കമ്മീഷണർക്ക് നിവേദനവും നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.