രാമനവമി ദിനത്തിൽ സംഘ്പരിവാർ കലാപം ആഘോഷിക്കുന്നു -യൂത്ത് ലീഗ്
text_fieldsന്യൂഡൽഹി: രാമനവമി ആഘോഷ ദിനത്തിൽ ഡൽഹി ജെ.എൻ.യു സർവകലാശാലയിലും മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, ഝർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും സംഘ് പരിവാർ നടത്തുന്ന അതിക്രമങ്ങൾ യഥാർഥത്തിൽ ശ്രീരാമനിന്ദയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു.
നീതിയുമായി ബന്ധപ്പെട്ടാണ് ശ്രീരാമ നാമം ഇന്ത്യയിൽ മുഴങ്ങിയത്. ബി.ജെ.പിയുടെ തണലിൽ ഇന്ത്യയിൽ മുസ്ലീം വിരോധം അപകടകരമാം വിധം വളരുകയാണ്. ഇതിനെതിരെ രാജ്യത്ത് ശക്തമായ ജാഗ്രത ഉണ്ടാകണം. മുസ്ലിം വിരോധം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ബി.ജെ.പി തന്ത്രമാണ് ഇതിന് പുറകിൽ. ഗുജറാത്തിലും കർണാടകയിലും തെരഞ്ഞെടുപ്പ് അധികാരം നേടാനാണ് നിരന്തരമായ ഈ കലാപ ശ്രമങ്ങൾ.
മതേതരത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നിശബ്ദത വെടിഞ്ഞ് ജനാധിപത്യ പ്രതിരോധത്തിന് മുതിർന്നില്ലെങ്കിൽ ഇന്ത്യയെന്ന മതേതര ആശയത്തെ സംഘ് പരിവാർ എന്നെന്നേക്കുമായ് തകർക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.