ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പള്ളി സംഘ്പരിവാർ തകർത്തു; വിശ്വാസികളെ അക്രമിച്ചു, ഒരാളുടെ നില ഗുരുതരം
text_fieldsെഡറാഡൂൺ: ഉത്തരാഖണ്ഡിലെ റൂർക്കിയിലെ ക്രിസ്ത്യൻ പള്ളി സംഘ്പരിവാർ പ്രവർത്തകർ തകർത്തു. പ്രാർഥനക്കെത്തിയ നിരവധി വിശ്വാസികൾക്ക് പരിക്കേറ്റു. 200ഓളം വരുന്ന വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി), ബജ്റങ്ദൾ, ബി.ജെ.പിയുടെ യുവജനവിഭാഗം എന്നിവയുടെ വനിതകൾ അടക്കമുള്ളവരാണ് ഞായറാഴ്ച രാവിലെ പ്രാർഥനനടക്കുന്ന സമയം പള്ളിയിൽ സംഘടിച്ചെത്തിയത്.
പത്തുമണിയോടെ ഇരുമ്പുദണ്ഡുകളുമായി ഇവർ ചർച്ചിലേക്ക് അതിക്രമിച്ചുകയറി കസേരകൾ, മേശകൾ, സംഗീത ഉപകരണങ്ങൾ, ഫോട്ടോകൾ എന്നിവ തകർത്തു. അക്രമികൾ വിശ്വാസികളെ മർദിച്ചതായും കണ്ണിൽ കണ്ടതെല്ലാം തകർത്തതായും ചർച്ചിെല പാസ്റ്ററുടെ ഭാര്യ പ്രിയോ സാധന ലൻസെ 'ദി വയർ' മാധ്യമത്തോട് ഫോണിൽ അറിയിച്ചു.
'വന്ദേ മാതരം', 'ഭാരത് മാതാ കീ ജയ്', മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇവർ അഴിഞ്ഞാടിയത്. സന്നദ്ധപ്രവർത്തകരെയടക്കം മർദിച്ചു. പ്രാർഥനക്കെത്തിയ സ്ത്രീകളെ അകമിസംഘത്തിലുള്ള സ്ത്രീകളും മർദിക്കുകയായിരുന്നു.
40 മിനുറ്റിലധികം അക്രമം അഴിച്ചുവിട്ട ഇവർ ചർച്ച് വളണ്ടിയറായ രജിതിനെ ക്രൂരമായി മർദിച്ചു. ഇയാൾക്ക് തലയിൽ ഗുരുതര പരിക്കേറ്റു. ഡെറാഡൂൺ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമാണ്. പ്രിയോ സാധന ലൻസെയുടെ പരാതിയിൽ പൊലീസ് 200ഓളം പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.