അഴിമതിവിരുദ്ധ പോരാട്ടത്തിൽ സംഘ്പരിവാർ രാഷ്ട്രീയ ലക്ഷ്യം കാണാതെ പോയി –പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: യു.പി.എ സഖ്യത്തെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിനും ആം ആദ്മി പാർട്ടിയുടെ പിറവിക്കും കാരണമായ ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ എന്ന അഴിമതിവിരുദ്ധ പോരാട്ടത്തിന് ചുക്കാൻ പിടിച്ചത് ബി.ജെ.പിയും ആർ.എസ്.എസുമാണെന്നും എന്നാൽ, സംഘ് പരിവാറിെൻറ രാഷ്ട്രീയ ലക്ഷ്യം കാണാതെ പോയെന്നും പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
അണ്ണാ ഹസാരെ നയിച്ച അഴിമതിവിരുദ്ധ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചയാൾകൂടിയാണ് പ്രശാന്ത് ഭൂഷൺ എന്നിരിക്കേ, അദ്ദേഹത്തിെൻറ പരാമർശത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.അഴിമതിവിരുദ്ധ വികാരത്തിൽ കേന്ദ്രത്തിൽ മൻമോഹൻ സിങ് മന്ത്രിസഭ മാത്രമല്ല, ഡൽഹിയിൽ ഷീല ദീക്ഷിത് മന്ത്രിസഭയും നിലം പൊത്തുകയായിരുന്നു.
അരവിന്ദ് കെജ്രിവാൾ നയിച്ച ആം ആദ്മി പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വഴിപിരിഞ്ഞ സാമൂഹിക പ്രവർത്തകൻകൂടിയാണ് പ്രശാന്ത് ഭൂഷൺ. തിരിഞ്ഞു നോക്കുേമ്പാൾ രണ്ടു കാര്യങ്ങളിൽ തനിക്ക് ഖേദമുണ്ടെന്ന് ഇംഗ്ലീഷ് വാരികക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
അഴിമതിവിരുദ്ധ പോരാട്ടത്തെ പിന്തുണച്ചവരിൽ വലിയൊരു വിഭാഗം സംഘ്പരിവാറാണെന്നും അവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കാണാതെ പോയി. കെജ്രിവാളിന് അതറിയാമായിരുന്നു. അദ്ദേഹത്തിെൻറ സ്വഭാവം നന്നായി മനസ്സിലാക്കാൻ വൈകിപ്പോയതിലും ഖേദിക്കുന്നു -ഭൂഷൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.