1921ലെ സ്വാതന്ത്ര്യ സമരം 'ഹിന്ദു വംശഹത്യ' ആക്കി തിരുത്തിയെഴുതാൻ സംഘ് പരിവാർ പദ്ധതി
text_fieldsന്യൂഡൽഹി: വാരിയൻ കുന്നനും ആലി മുസ്ല്യാരും അടക്കമുള്ള 387 മലബാർ സമരനായകരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയിൽനിന്ന് വെട്ടിമാറ്റിയ ശേഷം 1921ലെ സ്വാതന്ത്ര്യ സമരത്തെ 'മലബാർ ഹിന്ദു വംശഹത്യ'യാക്കി തിരുത്തിയെഴുതാൻ സംഘ് പരിവാർ പദ്ധതി. ഇതിെൻറ ഭാഗമായി '1921ലെ മലബാർ ഹിന്ദു വംശഹത്യയുടെ 100 വർഷങ്ങൾ' എന്ന പേരിൽ കേന്ദ്ര സർക്കാറിെൻറ സഹകരണത്തോടെ ന്യൂഡൽഹിയിൽ ശ്രദ്ധാഞ്ജലി സഭയും പ്രദർശനവും നടത്തും.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസി(െഎ.സി.സി.ആർ)െൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി അബുൽ കലാം ആസാദ് സ്ഥാപിച്ച െഎ.സി.സി.ആറിെൻറ നിലവിലുള്ള പ്രസിഡൻറും ബി.ജെ.പി രാജ്യസഭാംഗവുമായ ഡോ. വിനയ് സഹസ്രബുെദ്ധ പരിപാടിയിലെ മുഖ്യാതിഥിയാണ്.
ബി.ജെ.പി നേതാവ് കപിൽ മിശ്ര, ബി.ജെ.പി എം.പി രമേശ് ബിദുഡി, പ്രജ്ന പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ, സുപ്രീംകോടതി അഭിഭാഷക മോണിക്ക അറോറ തുടങ്ങിയവരും സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.