Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇടതൻമാർ കേരളത്തിലെ...

‘ഇടതൻമാർ കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു’; ട്വിറ്ററിൽ വിദ്വേഷം വിതറി സംഘപരിവാർ

text_fields
bookmark_border
‘ഇടതൻമാർ കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നു’; ട്വിറ്ററിൽ വിദ്വേഷം വിതറി സംഘപരിവാർ
cancel

ന്യൂഡൽഹി: കേരളത്തി​​​െൻറ കോവിഡ്​ പ്രതിരോധ മാതൃകയും ഒത്തൊരുമയും അന്താരാഷ്​ട്ര തലത്തിൽ പ്രശംസക്ക്​ പാത്രമാകു​േമ്പാൾ ഉ​ത്തരേന്ത്യയിലെ സൈബർ വാർറൂമുകളിലിരുന്ന് ചിലർ​ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന നൽകുന്നതിൽ വർഗീയ നിറം പകരുന്നു. ഇടത്​പക്ഷം കേരളത്തിലെ ​ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നുവെന്ന തരത്തിലാണ്​ സംഘപരിവാർ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം പടച്ചുവിടുന്നത്​. ‘ലെഫ്​റ്റിസ്​റ്റസ്​ ലൂട്ട്​ കേരള ടെംബ്​ൾസ്’​ എന്ന ഹാഷ്​​ടാഗ്​ ശനിയാഴ്​ച ട്വിറ്ററിൽ ട്രെൻഡിങ്ങായി.
  
ഗുരുവായൂർ ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി സംഭാവന നൽകിയതിൽ വിറളി പൂണ്ടാണ്​​ സംഘപരിവാർ അനുകൂല ട്വിറ്റർ ഹാൻഡിലുകൾ വർഗീയ വിഷം ചീറ്റുന്നത്​. ദേവസ്വം വരുമാനം ക്ഷേത്ര കാര്യങ്ങൾക്കും സനാതന ധർമം പ്രചരിപ്പിക്കാനും മാത്രമായിരിക്കണം ഉപയോഗിക്കുന്നതെന്നും മറിച്ച്​ ഇടത്​ സർക്കാർ അത്​ വരുമാനം വർധിപ്പിക്കാനുള്ള ഉപാധിയായി കാണുകയാണെന്നുമാണ്​​ ആരോപണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ കീഴിലെ ക്ഷേത്രങ്ങളിൽ ദിവസ പൂജകൾ നടത്താൻ പോലും പണം തികയാത്ത സാഹചര്യത്തിലാണ്​ സർക്കാറി​​​െൻറ പകൽകൊള്ളയെന്നാണ്​ ചിലർ ആരോപിക്കുന്നത്​.

ഇടത്​ സർക്കാറിന്​ ക്ഷേത്രങ്ങളുടെ പണത്തിൽ മാത്രമാണ്​ ക​ണ്ണെന്നും അവർക്ക്​ പള്ളികളുടെയും ചർച്ചുകളുടെയും പണം ആവശ്യമില്ലെന്നും മറ്റുമാണ്​ പ്രചാരണം. ക്ഷേത്ര പരിസരത്ത്​ നോൺ വെജ്​ ഭക്ഷണശാലകൾ അനുവദിക്കുന്നു, ബോർഡി​​​െൻറ കണക്കുകൾ സൂക്ഷിക്കാൻ അക്കൗണ്ടുകൾ വേണ്ട, മുഖ്യ പൂജാരിയുടെ പദവി ലേലം വിളിയിലൂടെ നൽകുന്നു, ശബരിമലയിലെ വരുമാനത്തിലെ സിംഹഭാഗവും സർക്കാർ ഖജനാവിലേക്ക്​ പോകുന്നു എന്നീ ഉദാഹരണങ്ങൾ നിരത്തിയാണ്​ ചിലർ സർക്കാർ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണെന്ന്​ സമർഥിക്കാൻ ശ്രമിക്കുന്നത്​. 

കമ്യൂണിസ്​റ്റുകാർ നിരീശ്വരവാദികളാണെന്നും ഈശ്വരനിൽ വിശ്വാസമില്ലാത്തതിനാൽതന്നെ അവർ ക്ഷേത്രത്തി​​​െൻറ സ്വത്ത്​ കൊള്ളയടിക്കുന്നു​വെന്നും ഒരാൾ പോലും ഇതിനെതിരെ ചെറുവിരൽ അനക്കുന്നില്ലെന്നും ചിലർ പരാതിപ്പെടുന്നു. ഇതിനെതിരെ ഹിന്ദു ഉണരണമെന്നും ഒരുമിക്കണമെന്ന ആഹ്വാനവുമുണ്ട്​. ഏറക്കുറെ മുഴുവൻ പോസ്​റ്റുകളും കേരളത്തിന്​ പുറത്തുനിന്നുള്ളവരുടേതാണ്​. ഒട്ടുമിക്ക പോസ്​റ്റുകളും ഹിന്ദിയിലും ഇംഗ്ലീഷിലുമാണ്​ പങ്കുവെച്ചിരിക്കുന്നത്​. 

ഗുരുവായൂർ ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി നൽകിയതിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ, മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതിയിൽ പൊതു​താൽപര്യ ഹർജി സമർപ്പിച്ചു. ഫണ്ട് വിനിയോഗം ചോദ്യം ചെയ്യുന്ന ഹർജികൾ ഡിവിഷൻ ​െബ‌ഞ്ച് ഫുൾ ബെഞ്ചി​​​െൻറ പരിഗണനയ്ക്ക് വിട്ടു. അതേസമയം, സ്ഥിരനിക്ഷേപത്തി​​​െൻറയും സ്വര്‍ണ നിക്ഷേപത്തി​​​െൻറയും ഒരു മാസത്തെ പലിശ വരുമാനത്തി​​​െൻറ പകുതിയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതെന്ന് ദേവസ്വം ബോർഡ്​ ചെയർമാൻ അഡ്വ. കെ.ബി. മോഹന്‍ദാസ് വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sangh parivarcmdrftwitter campaigncorona virus newscovid fundguruvayoor devaswamLeftistsLootKeralaTemplescmdrf donation
News Summary - sangh parivar twitter campaign against donation of guravayoor devaswom board to kerala cmdrf- india
Next Story