Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Injection
cancel
camera_alt

representational image

Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളി മരിച്ചു

text_fields
bookmark_border

വഡോദര: ഗുജറാത്തിൽ കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ രണ്ടു മണിക്കൂറിന്​ ശേഷം ശുചീകരണ തൊഴിലാളി കുഴഞ്ഞുവീണ്​ മരിച്ചു. 30 കാരൻ ജിഗ്​നേഷ്​ സോളങ്കിയാണ്​ മരിച്ചത്​. ഇയാൾ 2016 മുതൽ ഹൃദ്രോഗിയായിരുന്നുവെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞു.

ഞായറാഴ്ച വാക്​സിൻ സ്വീകരിച്ച​ ശേഷമാണ്​ വഡോദര മുനിസിപ്പൽ കോർ​പറേഷനിലെ ജീവനക്കാരനായ ജിഗ്​നേഷ്​ കുഴഞ്ഞുവീണത്​. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

വാക്​സിൻ സ്വീകരിച്ചതിനെ തുടർന്നാണ്​ ജിഗ്​നേഷ്​ മരിച്ചതെന്ന്​ കുടുംബം പറഞ്ഞു. ഭർത്താവ്​ വാക്​സിൻ സ്വീകരിച്ചിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും മകളുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ഭാര്യ ദിവ്യ പറഞ്ഞു.

അതേസമയം ഹൃദയാഘാ​തത്തെ തുടർന്നാണ്​ മരിച്ചതെന്നും 2016 മുതൽ ഇദ്ദേഹം ഹൃദ്രോഗിയാണെന്നും ആരോഗ്യ വിദഗ്​ധർ അറിയിച്ചു. അദ്ദേഹത്തിന്​ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം പാർശ്വഫലങ്ങളുണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.

വാക്​സിൻ സ്വീകരിക്കുന്നതിന്​ മുമ്പ്​ ഹൃദ്രോഗിയാണെന്ന വിവരം ജിഗ്​നേഷ്​ വെളിപ്പെടുത്തിയിരുന്നില്ല. പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചതിന്​ ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു.

Show Full Article
NO MORE UPDATES
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine​Covid 19Death
News Summary - Sanitation worker dies hours after getting Covid vaccine
Next Story