കൂടുതൽ താറാവുകൾ ചത്ത നിലയിൽ; ഡൽഹിയിലെ സഞ്ജയ് തടാകം ഇനി അലേർട്ട് സോൺ
text_fieldsന്യൂഡൽഹി: നഗരത്തിലെ പ്രശസ്തമായ സഞ്ജയ് തടാകത്തിൽ ഞായറാഴ്ച 17 താറാവുകളെ കൂടി ചത്ത നിലയിൽ കണ്ടെത്തിയതോടെ തടാകവും സമീപ പ്രദേശങ്ങളും 'അലേർട്ട് സോൺ' ആയി പ്രഖ്യാപിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി പടരുന്നത് പരിഭ്രാന്തി പരത്തിയ സാഹചര്യത്തിലാണ് ഡൽഹി മൃഗസംരക്ഷണ വകുപ്പിെൻറ നിർദേശ പ്രകാരം റാപിഡ് റെസ്പോൺസ് ടീം പ്രഖ്യാപനം നടത്തിയത്.
ശനിയാഴ്ച്ച 10 താറാവുകളെ ചത്തനിലയിൽ കണ്ടെത്തിയതോടെ തടാകം അടച്ചിരുന്നു. തൊട്ടുപിന്നാലയാണ് വീണ്ടും 17 ഒാളം താറാവുകളെ സമാന രീതിയിൽ കണ്ടെത്തിയത്. ചത്ത താറാവുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹി വികസന അതോറിറ്റിയുടെ കീഴിലുള്ള 14 പാർക്കുകളിലായി 91 കാക്കകളെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
നഗരത്തിലെ ധാരാളം പാർക്കുകൾ നോക്കി നടത്തുന്ന ഡൽഹി വികസന അതോറിറ്റി, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പാർക്കുകൾ അണുവിമുക്തമാക്കുന്നുണ്ടെന്നും നാല് വിനോദ കേന്ദ്രങ്ങളും അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.