സഞ്ജയ് റാവത്ത് എം.പി ശിവസേന മുഖ്യ വക്താവ്
text_fieldsമുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിനെ പാർട്ടി മുഖ്യ വക്താവായി നിയമിച്ചു. ചൊവ്വാഴ്ച പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് പത്ത് പേരെ വക്താക്കളായും പാർട്ടി നിയമിച്ചു.
ലോക്സഭ അംഗങ്ങളായ സാവന്ത്, ധൈര്യശീൽ മെന, രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി, മഹാരാഷ്ട്ര മന്ത്രിമാരായ ഉദയ് സാമന്ത്, അനിൽ പരബ്, ഗുലാബ്റാവു പാട്ടീൽ, എം.എൽ.എമാരായ സുനിൽ പ്രഭു, രപതാപ് സർനായിക്, മുംബൈ മേയർ കിഷോരി പേഡ്നേകർ, മുതിർന്ന നേതാവ് നീലം ഗൊർഹെ എന്നിവരാണ് പാർട്ടി വക്താക്കളായി നാമനിർദേശം ചെയ്യപ്പെട്ടത്.
ശിവസേനയുടെ മുഖപത്രം സാമ്നയുടെ എക്സിക്യുട്ടീവ് എഡിറ്റർ കൂടിയാണ് സഞ്ജയ് റാവത്ത്. മുംബൈയെ പാക് അധീന കശ്മീർ എന്ന് വിശേഷിപ്പിച്ച നടി കങ്കണ റണാവത്തുമായുള്ള സഞ്ജയ് റാവത്ത് വാക്‌പോരിലേർപ്പെട്ടിരുന്നു. മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിളിച്ച കങ്കണക്ക് അഹമ്മദബാദിനെ മിനി പാകിസ്താന് എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സഞ്ജയ് റാവത്തിെൻറ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.