മഹാരാഷ്ട്രയുടെ മുഖം മാറും; മുഖ്യൻ സേനയിൽ നിന്ന് തന്നെ -സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം വൈകുന്നതിനിടെ അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് തന്നെയ ാകുമെന്ന് അടിവരയിട്ട് പാർട്ടി വക്താവ് സഞ്ജയ് റാവുത്ത്. മുഖ്യമന്ത്രി ശിവസേനയിൽ നിന്നുതന്നെയാണ്. മഹാരാഷ ്ട്രയുടെ മുഖവും രാഷ്ട്രീയ സമവാക്യവും മാറികൊണ്ടിരിക്കുകയാണ്. നിങ്ങൾ പറയുന്ന തരത്തിലുള്ള കലാപമല്ല നടക്കുന്നത്, പോരാട്ടം നീതിക്കും അവകാശങ്ങൾക്കും വേണ്ടിയാണ്. ജയം തങ്ങളുടേതാണെന്നും സഞ്ജയ് റാവുത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.
‘മഹാരാഷ്ട്രയിലെ കാര്യങ്ങൾ സംസ്ഥാനത്തിനകത്തുവെച്ച് തന്നെ തീരുമാനിക്കും’ -ദേവേന്ദ്ര ഫട്നാവിസും അമിത് ഷായും തമ്മിൽ ഡൽഹിയിൽ നടന്ന ചർച്ചകളെ കുറിച്ച് സഞ്ജയ് റൗത്ത് പ്രതികരിച്ചു.
മുഖ്യമന്ത്രി പദവി നൽകാതെ ബി.ജെ.പിയുമായി അടുക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശിവസേന. 175 പേരുടെ പിന്തുണയുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെടുന്നതോടെ ശിവസേന അധികാരം ഏല്‍ക്കുമെന്നും സഞ്ജയ് റാവുത്ത് നേരത്തെ അവകാശപ്പെട്ടിരുന്നു.
മുഖ്യമന്ത്രിപദത്തില്‍ ഒഴികെ തുല്യാധികാരം നല്‍കാന്‍ ബി.ജെ.പി തയാറാണെന്ന് ദൂതന്മാര്‍ മുഖേന സേനയെ അറിയിച്ചിരുന്നു. നിലവില്‍ കേന്ദ്രത്തില്‍ ഒരു കാബിനറ്റ് പദവിയുള്ള സേന ഒരു കാബിനറ്റ് പദവിയും ഒരു സഹമന്ത്രിപദവും അധികം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ഗവർണര്‍ പദവി, കോര്‍പറേഷനുകളിലും തുല്യാധികാരം എന്നിവയാണ് സേനയുടെ മറ്റ് ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.