ദേശീയപതാകയെ അപമാനിച്ച ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തില്ല; പിടിയിലായത് 200ഓളം കർഷകർ, കേന്ദ്രത്തിനെതിരെ ശിവസേന
text_fieldsന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ സൂത്രധാരനെന്ന് സംശയിക്കുന്ന ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി ശിവസേന. പാർട്ടി എം.പി സഞ്ജയ് റാവത്താണ് ഇതുസംബന്ധിച്ച് പാർലമെന്‍റിൽ വിമർശനം ഉയർത്തിയത്.
കർഷകരുടെ പ്രതിഷേധത്തെ അപകീർത്തിപ്പെടുത്തുന്നത് ശരിയല്ല. ത്രിവർണപതാകയെ അപമാനിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ എല്ലാവർക്കും സങ്കടമുണ്ട്. എന്നാൽ പതാകയെ അപമാനിച്ചയാളെ പിടികൂടാൻ സർക്കാർ ശ്രമിക്കുന്നില്ല.
എവിടെയാണ് ദീപ് സിദ്ദു. അയാൾ ഇതുവരെ അറസ്റ്റിലായിട്ടില്ല. എന്നാൽ, 200ഓളം കർഷകർ അറസ്റ്റിലായെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. രാജ്യത്തെ എല്ലാ ആളുകളേയും രാജ്യദ്രോഹികളായി മുദ്രകുത്താനാണ് കേന്ദ്രസർക്കാർ ശ്രമമെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.