Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗക്കേസ് പ്രതിയെ...

ബലാത്സംഗക്കേസ് പ്രതിയെ കൊലപ്പെടുത്തിയ എൻകൗണ്ടർ സ്​പെഷലിസ്റ്റ് സഞ്ജയ് ഷിൻഡെയെ അറിയാം

text_fields
bookmark_border
ബലാത്സംഗക്കേസ് പ്രതിയെ കൊലപ്പെടുത്തിയ എൻകൗണ്ടർ സ്​പെഷലിസ്റ്റ് സഞ്ജയ് ഷിൻഡെയെ അറിയാം
cancel
camera_alt

സഞ്ജയ് ഷിൻഡെയും അക്ഷയ് ഷിൻഡെയും

മുംബൈ: ബദ്‌ലാപൂർ ബലാത്സംഗക്കേസ് പ്രതി അക്ഷയ് ഷിൻഡെയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ ഏറ്റുമുട്ടൽ വിദഗ്ധൻ സഞ്ജയ് ഷിൻഡെയെ അറിയാം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂരിലെ സ്‌കൂളിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി അക്ഷയ് ഷിൻഡെ (24) തിങ്കളാഴ്ച പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. അക്ഷയ് ഷിൻഡെയെ തലോജ ജയിലിൽ നിന്ന് തിങ്കളാഴ്ച താനെയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പോലീസും പ്രതിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

താനെ ക്രൈംബ്രാഞ്ചിന്റെ ആന്റി എക്‌സ്‌റ്റോർഷൻ സെല്ലിലെ ഐ.പി.എസ് ഓഫിസർ പ്രദീപ് ശർമ്മയുമായി അടുത്ത് പ്രവർത്തിച്ച പരിചയമുണ്ട് സഞ്ജയ് ഷിൻഡെക്ക്. 100ലധികം കുറ്റവാളികളെ ഏറ്റുമുട്ടലുകളിലൂടെ കൊന്നൊടുക്കിയിട്ടുണ്ട് പ്രദീപ് ശർമ്മ. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെ 2017ൽ കൊള്ളയടിക്കൽ കേസിൽ സഞ്ജയ് ഷിൻഡെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുമ്പ് മുംബൈ പോലീസിൽ സേവനമനുഷ്ഠിച്ച അദ്ദേഹം അടുത്തിടെയാണ് പ്രത്യേക അന്വേഷണ സംഘത്തിലേക്ക് നിയമിതനായത്. ബദ്‌ലാപൂർ ബലാത്സംഗക്കേസ് അന്വേഷിക്കാൻ മഹാരാഷ്ട്ര സർക്കാർ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. 2012ൽ രണ്ട് കൊലപാതകങ്ങളിൽ പ്രതിയായ വിജയ് പലാണ്ഡെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്ന് സഞ്ജയ് ഷിൻഡെ ആരോപണ വിധേയനായിരുന്നു. രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനത്തിൽ ഷിൻഡെയുടെ യൂണിഫോം കണ്ടെടുത്തത് ഇയാളുടെ പങ്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

മറ്റൊരു ഉദ്യോഗസ്ഥനുമായി ഒരു വെടിവെപ്പ് സംഭവത്തിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഇത് ആഭ്യന്തര അന്വേഷണത്തിലേക്ക് നയിച്ചു. അതിനിടെ, ബദ്‌ലാപൂർ ബലാത്സംഗക്കേസിലെ പ്രതി അക്ഷയ് ഷിൻഡെയുടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പോലീസിന്റെ അവകാശവാദം തള്ളി കുടുംബം രംഗത്തുവന്നു. ഏറ്റുമുട്ടൽ അരങ്ങേറിയതാണെന്നും ലൈംഗികാരോപണങ്ങൾ ഏറ്റുപറയാൻ അക്ഷയിനെ പോലീസ് നിർബന്ധിക്കുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു.

പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും സ്വയം പ്രതിരോധത്തിനായി പോലീസ് വെടിവെപ്പിലേക്ക് നയിക്കുകയും ചെയ്തു എന്ന വാദം കെട്ടിച്ചമച്ചതാണെന്ന് പ്രതിയുടെ അമ്മയും അമ്മാവനും പറയുന്നു. സമ്മർദത്തിന് വഴങ്ങിയാണ് കുറ്റസമ്മതം നടത്തിയതെന്നാണ് ഇവരുടെ വാദം.

കസ്റ്റഡിയിൽ മർദിക്കപ്പെട്ടുവെന്നും പണം ആവശ്യപ്പെട്ടതായും അക്ഷയ് കുടുംബത്തിന് സന്ദേശങ്ങൾ അയച്ചിരുന്നുവെന്ന് ആരോപണമുണ്ട്. അക്ഷയ്‌ക്ക് പടക്കം പൊട്ടിക്കാനും റോഡ് മുറിച്ചുകടക്കാനും ഭയമായിരുന്നുവെന്ന് കുടുംബം പറയുന്നു. അക്ഷയ് ഷിൻഡെയുടെ മരണത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹം കൽവ സിവിക് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിനായി മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai policeEncounter Specialist
News Summary - Sanjay Shinde, the encounter specialist who killed the accused in the rape case, is known
Next Story