ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് െഎ.പി.എസുകാർ ശബ്ദിക്കുക? -സഞ്ജീവ് ഭട്ടിന്റെ ഭാര്യ
text_fieldsസഞ്ജീവിെൻറ നിരവധി സഹപ്രവർത്തകർ ശ്വേതയെ വിളിക്കുന്നുണ്ട്. പക്ഷേ, െഎ.പി.എസ് അസേ ാസിയേഷൻ തന്നെ ഇൗ വിഷയം ഏറ്റെടുക്കണമെന്നും ഭട്ടിന് പരസ്യ പിന്തുണ നൽകണമെന്നുമാണ ് ശ്വേതയുടെ അഭിപ്രായം
മുംബൈ: ‘ചില കേസുകളിൽ, നിങ്ങൾ ഒരു വ്യക്തിയുടെയല്ല, അയാളുടെ ക ുടുംബത്തിെൻറ തന്നെ ജീവിതം കൊണ്ട് കളിക്കുന്ന സാഹചര്യമുണ്ടാകും. എെൻറ ഭർത്താവിെൻറ കാര്യത്തിൽ നീതി നടപ്പായില്ല എന്നുമാത്രമാണ് എനിക്ക് പറയാനുള്ളത്’ -30 വർഷം മുമ്പത ്തെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗു ജറാത്ത് കേഡർ മുൻ െഎ.പി.എസ് ഒാഫിസർ സഞ്ജീവ് ഭട്ടിെൻറ ഭാര്യ ശ്വേത ഭട്ടിെൻറ വാക്കുകളാണിത്.
ഗുജറാത്ത് വംശഹത്യയെ തുടർന്ന് സംസ്ഥാന സർക്കാറിനും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിലപാടെടുത്തതു മുതൽ തുടങ്ങിയതാണ് സഞ്ജീവ് ഭട്ടിെൻറ കഷ്ടകാലം. പിന്നീട് രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടു.
അനധികൃത അവധിയെന്ന കാരണത്താൽ 2015ൽ സർവിസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. എങ്ങനെയാണ് തെൻറ ഭർത്താവിന് തുടർച്ചയായി നീതി നിഷേധിക്കപ്പെടുന്നത് എന്ന് ശ്വേത ഒാൺലൈൻ പോർട്ടലായ ‘ദ ക്വിൻറു’മായി പങ്കുെവക്കുന്നു.
1996ൽ ബനസ്കന്ദ ജില്ലയിൽ എസ്.പിയായി ജോലിചെയ്യുേമ്പാൾ, മയക്കുമരുന്ന് കൈവശം വെച്ച കേസിൽ ഭട്ട് ഒരു അഭിഭാഷകനെ അറസ്റ്റ് ചെയ്യുകയും ഇയാളെ പാലൻപുർ സബ് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. ഇൗ കേസിൽ ഭർത്താവിന് ജാമ്യം കിട്ടാൻ കഴിഞ്ഞ ഒമ്പതു മാസമായി ഒാടിനടക്കുകയാണ്. ഇൗ കേസ് മൂലം ഭട്ടിെൻറ പേരിലുള്ള കസ്റ്റഡി മരണ കേസ് ജയിക്കാൻ ബുദ്ധിമുട്ടായി. കസ്റ്റഡി മരണ കേസ് 2011ൽ ഗുജറാത്ത് സർക്കാറാണ് വീണ്ടും പുറത്തെടുത്തത്. 1990 ഒക്ടോബറിൽ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞതിനെ തുടർന്ന് ജാംനഗറിലെ ജാം-േജാധ്പൂർ പട്ടണത്തിൽ വർഗീയ കലാപമുണ്ടായി.
അന്ന് എ.എസ്.പിയായിരുന്ന ഭട്ട് 133 പേരെ തടവിലാക്കിയെന്നാണ് പറയുന്നത്. ഇതിൽപെട്ട പ്രഭുദാസ് ൈവഷ്ണനി എന്നയാൾ മോചനശേഷം രണ്ടാഴ്ച കഴിഞ്ഞ് ആശുപത്രിയിൽ മരിച്ചു. കസ്റ്റഡിയിലേറ്റ പീഡനം മൂലമാണ് ഇയാൾ മരിച്ചതെന്ന് കാണിച്ച് സഹോദരൻ പരാതി നൽകിയിരുന്നു. ഇൗ വിഷയത്തിൽ ഭട്ടിനെ വിചാരണ ചെയ്യാൻ ഒരു തെളിവുമില്ലെന്ന് ശ്വേത പറഞ്ഞു. കലാപ ദിവസം 133 പേരെ അറസ്റ്റ് ചെയ്തത് ഭട്ട് അല്ലെന്നും ശ്വേത അഭിപ്രായപ്പെട്ടു. വൈഷ്ണനിക്ക് ഒരു പരിക്കുമുണ്ടായിരുന്നില്ല. ഇക്കാര്യം അന്നത്തെ സാക്ഷിമൊഴികളിലുണ്ട്. പീഡനം നടന്നതിന് സാക്ഷികളെ ഹാജരാക്കാൻ പൊലീസിനായിട്ടില്ല. നിയമപരമായ ബാധ്യതയായിട്ടും കേസിൽ വാദത്തിനാവശ്യമായ രേഖകൾ നൽകിയില്ല. ഇതിൽ പലതും നശിച്ചുപോയെന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണനിയുടെ ജയിൽ റിപ്പോർട്ട് പോലും തങ്ങൾക്ക് ലഭിച്ചില്ല. കസ്റ്റഡി മരണകേസിൽ 300 സാക്ഷികളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
എന്നാൽ, 30 പേരെ മാത്രമാണ് വിളിപ്പിച്ചത്. 300 പേരെയും വിസ്തരിക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. കേസിൽ മൊഴി നൽകാൻ വൈദ്യ-നിയമ വിദഗ്ധനെ വിളിക്കണമെന്ന ആവശ്യവും കോടതിയിൽ നിഷേധിക്കപ്പെട്ടു.
ഫോറൻസിക് മെഡിസിനിൽ വിദഗ്ധനായ ഡോ. നാരായൺ റെഡ്ഡിയുടെ മൊഴി കേൾക്കണമെന്ന് ഉച്ച 12.30ന് കോടതിയോട് അപേക്ഷിച്ചു. മൂന്നു മണിയോടെ അദ്ദേഹത്തെ കൊണ്ടുവന്നാൽ ഇത് അനുവദിക്കാം എന്നായിരുന്നു കോടതിയുടെ നിലപാട്. ഹൈദരാബാദിലുള്ള അദ്ദേഹത്തെ രണ്ടു മണിക്കൂർ കൊണ്ട് ഇവിടെ എത്തിക്കുക എന്നത് നടക്കില്ലെന്ന് ജഡ്ജിക്കും അറിയാമായിരുന്നു -ശ്വേത പറഞ്ഞു.
സഞ്ജീവ് ഭട്ടിെൻറ നിരവധി സഹപ്രവർത്തകർ ശ്വേതയെ വിളിക്കുന്നുണ്ട്. പക്ഷേ, െഎ.പി.എസ് അസോസിയേഷൻ തന്നെ ഇൗ വിഷയം ഏറ്റെടുക്കണമെന്നും ഭട്ടിന് പരസ്യ പിന്തുണ നൽകണമെന്നുമാണ് ശ്വേതയുടെ അഭിപ്രായം. ഇൗയൊരവസ്ഥ ഏത് ഒാഫിസർക്കും അവരുടെ കുടുംബത്തിനും വരാം. ഇപ്പോഴല്ലെങ്കിൽ, പിന്നെ ഏതു സാഹചര്യത്തിലാണ് െഎ.പി.എസുകാർ സംഘടിക്കുക എന്നും അവർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.