30 വർഷം പഴക്കമുള്ള കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം
text_fieldsഅഹ്മദാബാദ്: 30 വർഷം മുമ്പ് നടന്ന കസ്റ്റഡി മരണക്കേസിൽ മുൻ ഐ.പി.എസ് ഓഫിസർ സഞ് ജീവ് ഭട്ടിന് ജീവപര്യന്തം. ഗുജറാത്തിലെ ജാംനഗർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത ്. ഗുജറാത്ത് കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന ്ന് ആരോപണമുന്നയിച്ച സഞ്ജീവ് ഭട്ട് 23വർഷം മുമ്പുള്ള മറ്റൊരു കേസിൽ അറസ്റ്റിലാ യി ഒമ്പതുമാസമായി ജയിലിലാണ്. കസ്റ്റഡി മരണ കേസിൽ പൊലീസുകാരൻ പ്രവിൻ സിൻഹ് സലയെയും സെഷൻസ് ജഡ്ജി ഡി.എൻ. വ്യാസ് ജീവപര്യന്തം ശിക്ഷിച്ചു. മറ്റ് അഞ്ചുപൊലീസുകാർക്ക് രണ്ടുവർഷം തടവുണ്ട്.
1990 നവംബറിൽ പ്രഭുദാസ് മാധവ്ജി വൈശ്നാനി മരിച്ചത് കസ്റ്റഡിയിലെടുത്തപ്പോഴുള്ള പീഡനത്തെ തുടർന്നെന്നാണ് കേസ്. ഈ സമയത്ത് സഞ്ജീവ് ഭട്ട് ജാംനഗർ അസി. പൊലീസ് സൂപ്രണ്ടായിരുന്നു. ഭാരത് ബന്ദ് നടന്ന ദിവസം ജാംനഗറിൽ വർഗീയസംഘർഷമുണ്ടായതിനെ തുടർന്ന് ഇദ്ദേഹം മറ്റ് ഉദ്യോഗസ്ഥരോടൊപ്പം വൈശ്നാനി ഉൾപ്പെടെ 133 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അയോധ്യയിൽ രാമേക്ഷത്രം നിർമിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി നയിച്ച രഥയാത്ര തടഞ്ഞതോടെയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. ഒമ്പതു ദിവസം കസ്റ്റഡിയിലായിരുന്ന വൈശ്നാനി ജാമ്യത്തിൽ വിട്ട് 10 ദിവസത്തിനുശേഷമാണ് മരിച്ചത്.
വൃക്ക തകരാറിനെ തുടർന്ന് മരിച്ചെന്നാണ് മെഡിക്കൽ റിപ്പോർട്ട്. മരണത്തിന് പിന്നാലെ സഞ്ജീവ് ഭട്ടിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കസ്റ്റഡി പീഡനവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഗുജറാത്ത് ഹൈകോടതിയുടെ സ്റ്റേയെ തുടർന്ന് 2011വരെ കേസ് വിചാരണ തുടങ്ങിയിരുന്നില്ല. പിന്നീട് കോടതി സ്റ്റേ നീക്കം ചെയ്തതോടെയാണ് വിചാരണ തുടങ്ങിയത്.
1996ൽ രാജസ്ഥാനിലെ അഭിഭാഷകനെ മയക്കുമരുന്നു കേസിൽ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഭട്ട് 2018 സെപ്റ്റംബറിൽ അറസ്റ്റിലായത്.
സബ് ഇൻസ്പെക്ടർമാരായ ദീപക് ഷാ, സൈലേഷ് പാണ്ഡ്യ, കോൺസ്റ്റബ്ൾമാരായ പ്രവിൻ സിൻഹ് ജദേജ, അനോപ് സിൻഹ് ജതേവ, കേശുഭ ജദേജ എന്നിവരെയാണ് കേസിൽ രണ്ടുവർഷം ശിക്ഷിച്ചത്. അനുമതിയില്ലാതെ േജാലിക്ക് ഹാജരായില്ലെന്നാരോപിച്ച് 2011ലാണ് സഞ്ജീവ് ഭട്ടിനെ സസ്പെൻഡ് ചെയ്തത്. 2015ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർവിസിൽനിന്ന് പിരിച്ചുവിട്ടു. കസ്റ്റഡി മരണ കേസിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കണമെന്ന സഞ്ജീവ് ഭട്ടിെൻറ ഹരജി കഴിഞ്ഞയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.