ജാമ്യം കിട്ടാതെ സഞ്ജീവ് ഭട്ട്; പ്രതികാരമെന്ന് ഭാര്യ
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കും ഗുജറാത്ത് സർക്കാറിനും കണ്ണിലെ കരടായ മുൻ െഎ.പി.എസ് ഒാഫിസർ സഞ്ജീവ് ഭട്ട് ജാമ്യംകിട്ടാതെ രണ്ടാം മാസവും പിന്നിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവരുടെ പ്രതികാര രാഷ്ട്രീയത്തിെൻറ ഇരയാണ് ഭർത്താവെന്ന് സഞ്ജീവ് ഭട്ടിെൻറ ഭാര്യ ശ്വേത ആരോപിച്ചു.
മയക്കുമരുന്നായ കറുപ്പു ചെടി വളർത്തിയെന്നതിന് 1996ൽ രജിസ്റ്റർ ചെയ്ത ഒരു കേസ് പിൻബലമാക്കി നിയമ നൂലാമാലകളിലൂടെ സഞ്ജീവ് ഭട്ടിനെ അകത്താക്കുകയാണ് ഗുജറാത്ത് പൊലീസ് ചെയ്തത്. സെപ്റ്റംബർ അഞ്ചിന് അറസ്റ്റിലായ മുൻ പൊലീസ് ഒാഫിസറുടെ ജാമ്യാപേക്ഷ ദീപാവലി കഴിഞ്ഞ് നവംബർ 12നു മാത്രമാണ് ഇനി കോടതി പരിഗണിക്കുക.
തങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ ഗുജറാത്ത് സർക്കാർ പിൻവലിെച്ചന്നും മുന്നറിയിപ്പില്ലാതെ വീടിെൻറ ഒരു ഭാഗം മുനിസിപ്പൽ കോർപറേഷൻ ഇടിച്ചു കളഞ്ഞുവെന്നും ശ്വേത വിശദീകരിച്ചു. സഞ്ജീവ് ഭട്ടിനെ പൊലീസ് കസ്റ്റഡിയിൽ കൂടുതൽ കാലം പൊലീസ് ആവശ്യപ്പെടുന്നതിെൻറ കാരണങ്ങളിൽ ഭാര്യ ശ്വേത കടുത്ത സംശയം പ്രകടിപ്പിക്കുന്നു.
മൊഴിയെടുക്കാനെന്ന പേരിലാണ് സെപ്റ്റംബർ അഞ്ചിന് രാവിലെ പൊലീസ് സഞ്ജീവ് ഭട്ടിനെ കൂട്ടിക്കൊണ്ടുപോയത്. 22 വർഷം പഴക്കമുള്ള കേസിൽ ഇപ്പോൾ മാത്രം ഇങ്ങനെയൊരു നടപടി ഉണ്ടായതിലെ പകയുടെ രാഷ്ട്രീയവും അവർ ചൂണ്ടിക്കാട്ടി. പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുേമ്പാൾ സഞ്ജീവ് ഭട്ടിെൻറ ‘ശല്യം’ ഉണ്ടാകാതിരിക്കാനാണ് അദ്ദേഹത്തെ അഴിക്കുള്ളിലാക്കിയതെന്ന് ശ്വേത കുറ്റപ്പെടുത്തി.
2002ലെ ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര േമാദി ഒത്താശ ചെയ്തുവെന്ന് സഞ്ജീവ് ഭട്ട് 2011ൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അതിനുപിന്നാലെ അദ്ദേഹത്തെ പൊലീസിൽനിന്ന് സസ്പെൻഡ് ചെയ്തു; 2015ൽ പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.