Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2023 11:03 PM IST Updated On
date_range 14 Sept 2023 11:04 PM ISTഉത്തരാഖണ്ഡ് മദ്റസകളില്‍ സംസ്കൃതവും പഠിപ്പിക്കുമെന്ന് വഖഫ് ബോർഡ്
text_fieldsbookmark_border
ന്യൂഡൽഹി: മദ്റസകളില്‍ ഇനിമുതല്‍ സംസ്കൃതവും പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. ബോര്‍ഡിനുകീഴിൽ രജിസ്റ്റര്‍ ചെയ്ത മദ്റസകളിലാണ് സംസ്കൃതം പഠിപ്പിക്കുക. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ നാല് മദ്റസകളില്‍ സംസ്കൃതം സിലബസിന്റെ ഭാഗമാക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയർമാൻ ഷദാബ് ശംസ് പറഞ്ഞു.
ഇതുവരെ ഇസ്ലാമിക പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളും അറബിയും മാത്രമാണ് സംസ്ഥാനത്തെ 117 മദ്റസകളില്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍, ഇനിമുതല്‍ എൻ.സി.ഇ.ആർ.ടി സിലബസ് ക്ലാസുകളും സംസ്കൃതവും മദ്റസകളില്‍ പഠിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story