ലോട്ടറി മാർട്ടിെൻറ ഉടമസ്ഥതയിലുള്ള സ്വകാര്യ ഹോമിയോ കോളജിൽ വിദ്യാർഥി സമരം
text_fieldsകോയമ്പത്തൂർ: കോളജ് പ്രിൻസിപൽ അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് നഗരത്തിലെ സ്വകാര്യ ഹോമിയോ കോളജിലെ വിദ്യാർഥികൾ സമരത്തിൽ. കോയമ്പത്തൂർ തുടിയല്ലൂർ മേട്ടുപാളയം റോഡിൽ ജി.എൻ മില്ലിന് സമീപം ലോട്ടറി രാജാവായ മാർട്ടിെൻറ ഉടമസ്ഥതയിലുള്ള ഹോമിയോ കോളജിലാണ് സംഭവം. കോളജ് പ്രിൻസിപ്പലായ ശെന്തിൽകുമരൻ മിക്കപ്പോഴും ലൈംഗികചുവയുള്ള ദ്വയാർഥത്തിൽ സംസാരിക്കുന്നതായാണ് വിദ്യാർഥികളുടെ മുഖ്യപരാതി. വിദ്യാർഥികൾ മാനേജ്മെൻറിന് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് ശെന്തിൽകുമരനെ മാറ്റി മറ്റൊരു വകുപ്പിൽ നിയമിച്ചു.
പകരം മുരുകേശനെയാണ് പ്രിൻസിപ്പലാക്കിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും ശെന്തിൽകുമരൻ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുന്നത് തുടർന്നു. പ്രശ്നത്തിൽ കോളജ് മാനേജ്മെൻറ് പ്രതിനിധിയും മാർട്ടിെൻറ ഭാര്യയുമായ ലീമറോസ് ശരിയായ നടപടി സ്വീകരിച്ചില്ലെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം.
ഇതേ തുടർന്നാണ് വെള്ളിയാഴ്ച വൈകീട്ട് മുതൽ വിദ്യാർഥികൾ വായ മൂടി കെട്ടി കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
രാത്രി ഉന്നത പൊലീസ് -റവന്യു ഉദ്യോഗസ്ഥർ എത്തി ചർച്ച നടത്തിയെങ്കിലും സമരത്തിൽനിന്ന് വിദ്യാർഥികൾ പിൻമാറാൻ തയാറായില്ല. സമരപന്തലിൽ മയങ്ങിവീണ രണ്ട് വിദ്യാർഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം ഒച്ചപ്പാടായതോടെ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതായി മാനേജ്മെൻറ് പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചക്ക് കോളജ് മാനേജ്മെൻറ് ജോ. ഡയറക്ടറും മാർട്ടിെൻറ മകനുമായ ചാർലസ് മാർട്ടിൻ, പ്രിൻസിപ്പൽ മുരുകേശൻ എന്നിവർ വിദ്യാർഥികളുമായി ചർച്ച നടത്തി. വിദ്യാർഥികളുന്നയിച്ച പ്രശ്നങ്ങളിൽ നടപടിയെടുക്കാമെന്ന് മാനേജ്മെൻറ് ഉറപ്പ് നൽകി. ഇതേ തുടർന്ന് സമരം പിൻവലിച്ചു. 250ഒാളം വിദ്യാർഥികൾ പഠിക്കുന്ന കോളജിൽ ഭൂരിഭാഗവും മലയാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.