Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെ വിരുദ്ധ...

ഡി.എം.കെ വിരുദ്ധ പരാമർശം: സാന്റിയാഗോ മാർട്ടിന്റെ മരുമകനെ വിടുതലൈ ചിരുതൈ കച്ചി പുറത്താക്കി

text_fields
bookmark_border
Aadhava Arjuna
cancel

ചെന്നൈ: ഡി.എം.കെക്കെതിരായ പരാമർശത്തിനു പിന്നാലെ വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മരുമകൻ ആദവ അർജുനയെ വിടുതലൈ ചിരുതൈ കച്ചി (വി.സി.കെ) സസ്​പെൻഡ് ചെയ്തു. അർജുനയുടെ പരാമർശങ്ങൾ പാർട്ടിയുടെ പദവിക്കും സൽപേരിനും കടുത്ത ഹാനി വരുത്തിയെന്നും അതിനാൽ അച്ചടക്ക നടപടി സ്വീകരിക്കുകയാണെന്നുമാണ് വി.സി.കെ മേധാവി തോൽ തിരുമാവളവൻ നൽകിയ വിശദീകരണം. പാർട്ടിയിൽ ആധിപത്യവും ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യവുമായി അടുപ്പം ഊട്ടിയുറപ്പിക്കുന്നതിനാണ് അർജുനക്കെതിരായ നടപടിയിലൂടെ തിരുമാവളവൻ ലക്ഷ്യമിട്ടെന്നും വിലയിരുത്തലുണ്ട്. തമിഴ്നാട്ടിലെ പ്രമുഖ ദലിത് നേതാക്കളിൽ ഒരാളാണ് തിരുമാവളവൻ.

അർജുന് എതിരായ ആരോപണങ്ങൾ പരിശോധിക്കുന്നതിന് പാർട്ടി ഉന്നതതലം യോഗം ചേർന്നിരുന്നു. ആരോപണങ്ങൾ പൂർണമായും ചർച്ച ചെയ്യുന്നത് വരെ അർജുനെ പാർട്ടിയിലെ എല്ലാ ചുമതലകളിൽ നിന്നും സ്ഥാനമാനങ്ങളിൽ നിന്നും നീക്കാൻ തീരുമാനിക്കുകയായിരുന്നു. പാർട്ടിയുടെ സൽപേര് ഉയർത്തിപ്പിടിക്കാൻ ഈ അച്ചടക്ക നടപടി അനിവാര്യമാണെന്നും വി.സി.കെ നേതൃത്വം വിലയിരുത്തി.

ബാസ്കറ്റ് ബോൾ കളിക്കാരനും ജിം പരിശീലകനുമായ അർജുന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ അടുത്ത സഹായിയായിരുന്നു. വി.സി.കെ പോലുള്ള ചെറിയ സഖ്യകക്ഷികളുമായുള്ള ഡിഎംകെയുടെ സീറ്റ് വിഭജന ചർച്ചകളിൽ അദ്ദേഹം അവിഭാജ്യ ഘടകമായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവഗണിക്കപ്പെട്ടതിനെ തുടർന്നാണ് അർജുന ഡി.എം.കെയുമായി ഇടഞ്ഞത്. അതിനു പിന്നാലെ വി.സി.കെയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി.

പ്രമുഖ തമിഴ് പ്രസിദ്ധീകരണവും അർജുനയുടെ ബാൻഡ് സ്ട്രാറ്റജി സ്ഥാപനമായ വോയ്‌സ് ഓഫ് കോമൺ സംഘടിപ്പിച്ച (എല്ലാരുകുമാന തലൈവർ അംബേദ്കർ) അംബേദ്കർ: എല്ലാവർക്കും ഒരു നേതാവ് എന്ന പുസ്‌തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു അർജുനയുടെ വിവാദ പരാമർശം. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സംസ്ഥാനത്ത് രാജഭരണമാണ് നടത്തുന്നതെന്നും തമിഴ് സിനിമാ വ്യവസായത്തെ രാഷ്ട്രീയ ശക്തി ഉപയോഗിച്ച് നിയന്ത്രിക്കുകയാണെന്നുമായിരുന്നു ആരോപണം. നടനും അടുത്തിടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ചെയ്ത വിജയ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിൽ തിരുമാവളവന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതോടെ ഡി.എം.കെയുടെ സമ്മർദം മൂലമാണോ അംബേദ്കറെ ആദരിക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ തിരുമാവളവൻ പങ്കെടുക്കാത്തത് എന്ന് വിജയ് ചോദിക്കുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DMKViduthalai Chiruthaigal KatchiAadhava Arjuna
News Summary - Santiago Martin’s son in law gets the axe after attack on DMK
Next Story