സൻവർലാൽ ജാട്ട് എം.പി നിര്യാതനായി
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും അജ്മീർ എം.പിയുമായ സൻവർലാൽ ജാട്ട് നിര്യാതനായി. 62 വയസായിരുന്നു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 6.30ഒാെടയാണ് മരണം.
ജൂലൈ 22ന് ജയ്പൂരിൽ അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന രാജസ്ഥാൻ ബി.ജെ.പി എം.എൽ.എമാരുടെയും എം.പിമാരുടെയും യോഗത്തിനിടെ സൻവർലാൽ ജാട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സവായ് മൻ സിങ് ആശുപത്രിയിലേക്കും തുടർന്ന് എയിംസിലേക്കും മാറ്റുകയായിരുന്നു.
1990 മുതൽ 2014 മെയ് വരെ അഞ്ചുതവണ രാജസ്ഥാൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1993 ലും 1998ലും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 2003,2008ൽ വസുന്ധരരാജെ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു. വസുന്ധരരാെജ 2013ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സൻവർലാലിന് വീണ്ടും മന്ത്രിസ്ഥാനം ലഭിച്ചു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അജ്മീറിൽ നിന്ന് മത്സരിച്ച സൻവർലാൽ കോൺഗ്രസ് നേതാവ് സചിൻ ൈപലറ്റിനെ തോൽപ്പിച്ചു. നരേന്ദ്ര മോദി സർക്കാറിൽ ജലവിഭവ വകുപ്പിൽ കേന്ദ്ര സഹമന്ത്രിയുമായും സേവനമനുഷ്ഠിച്ചു. അനാരോഗ്യം കാരണം 2016 ജൂലൈ അഞ്ചിലെ മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനം നഷ്ടമായി. അതിനുശേഷം രാജസ്ഥാൻ കിസാൻ ആയോഗിെൻറ ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.