ശരത് യാദവിനെതിരെ അച്ചടക്ക നടപടി; ജനതാദൾ-യു കേന്ദ്രമന്ത്രിസഭയിലേക്ക്
text_fieldsന്യൂഡൽഹി: ബിഹാറിൽ മതേതര സഖ്യം വിട്ട് ബി.െജ.പി പിന്തുണയോടെ സർക്കാർ ഉണ്ടാക്കിയതിനെ ചോദ്യംചെയ്ത മുതിർന്ന നേതാവ് ശരദ് യാദവിനെ ജനതാദൾ-യു രാജ്യസഭ നേതൃസ്ഥാനത്തുനിന്ന് മാറ്റി. പാർട്ടി പ്രസിഡൻറ് നിതീഷ്കുമാറിെൻറ വിശ്വസ്തൻ രാമചന്ദ്ര പ്രസാദിനെ രാജ്യസഭയിൽ പാർട്ടിയുടെ നേതാവാക്കി.
പാർട്ടിവിരുദ്ധ പ്രവർത്തനം മുൻനിർത്തിയാണ് നടപടിയെന്ന് ജനതാദൾ-യു സംസ്ഥാന പ്രസിഡൻറ് വസിഷ്ഠ നാരായൺ സിങ് പറഞ്ഞു. നേതാവായിരിക്കുന്ന ഒരാൾ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നത് അപലപിക്കാതിരിക്കാൻ കഴിയില്ല. ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ വെങ്കയ്യ നായിഡുവിനെ പാർട്ടി നേതൃസംഘം സന്ദർശിച്ച് തീരുമാനം അറിയിക്കുന്ന കത്ത് കൈമാറി. ജനതാദൾ-യുവിന് രാജ്യസഭയിൽ 10 അംഗങ്ങളാണുള്ളത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ പെങ്കടുത്തതിന് രാജ്യസഭാംഗം അലി അൻവർ അൻസാരിയെ പാർലെമൻററി പാർട്ടിയിൽനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
ഇതിനിടെ, കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാറിൽ പങ്കാളിയാകാൻ നിതീഷ്കുമാറിെൻറ ജനതാദൾ-യുവിനെ ക്ഷണിച്ചതായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. വെള്ളിയാഴ്ച നിതീഷ്കുമാറിനെ ഡൽഹിയിലെ വസതിയിൽ ചെന്നുകണ്ടാണ് എൻ.ഡി.എ സഖ്യത്തിലേക്ക് ക്ഷണിച്ചത്. രണ്ടു മന്ത്രിസഭ സ്ഥാനങ്ങൾ ജനതാദൾ-യുവിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. പാർലമെൻറ് സമ്മേളനം കഴിഞ്ഞതിനാൽ മന്ത്രിസഭ പുനഃസംഘടന വൈകാതെ നടന്നേക്കും.
ബി.ജെ.പി പാളയത്തിൽ ജനതാദൾ-യുവിനെ കെട്ടിയ നിതീഷ്കുമാറിെൻറ നടപടിയിൽ കടുത്ത രോഷമുള്ള ശരദ് യാദവ് പിളർപ്പിെൻറ വഴിയിലാണ്. ഇതിനായി അദ്ദേഹം വിവിധ സ്ഥലങ്ങളിൽ യോഗം വിളിച്ച് ആശയവിനിമയം നടത്തിവരുന്നു. ആർ.ജെ.ഡിയും കോൺഗ്രസുമുള്ള മതേതര സഖ്യത്തിൽ യഥാർഥ ജനതാദൾ-യു പങ്കാളിയാണെന്ന് ശരദ് യാദവ് പറഞ്ഞു.
ജനതാദൾ-യു നിതീഷിെൻറ മാത്രമല്ല, തെൻറയുംകൂടി പാർട്ടിയാണ്. പാർട്ടി ഇേപ്പാൾ രണ്ടു തരത്തിലാണ്. സർക്കാർ വക ജനതാദൾ ഒന്ന്; ജനങ്ങൾക്കൊപ്പമുള്ള ജനതാദൾ മറ്റൊന്ന്. സർക്കാർ ആനുകൂല്യം പറ്റാൻ താൽപര്യപ്പെടുന്നവർ നിതീഷ്കുമാറിനൊപ്പമാണ്. എന്നാൽ, ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാക്കൾ തനിക്കൊപ്പമുണ്ട്. മുമ്പ് ഇന്ദിര ഗാന്ധിയെ പേടിച്ചിട്ടില്ലാത്ത താൻ ഇപ്പോൾ ആരെയും ഭയക്കുന്നില്ല. രാജ്യസഭ നേതൃസ്ഥാനത്തുനിന്ന് മാറ്റിയതിനെക്കുറിച്ച് ശരദ് യാദവ് പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.