സർദാർ സരോവർ അണക്കെട്ട് നിർമാണം പൂർത്തിയായി; ഷട്ടറുകൾ താഴ്ത്താൻ കേന്ദ്രാനുമതി
text_fieldsഗാന്ധിനഗർ: തറക്കല്ലിട്ട് 56 വർഷത്തിനുശേഷം സർദാർ സരോവർ അണക്കെട്ട് പ്രവർത്തനക്ഷമമായി. അണക്കെട്ടിെൻറ ഷട്ടറുകൾ താഴ്ത്താൻ കേന്ദ്ര സർക്കാർ ഗുജറാത്ത് സർക്കാറിന് അനുമതി നൽകി. മുഖ്യമന്ത്രി വിജയ് രുപാണി, ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ എന്നിവർ പദ്ധതിപ്രദേശം സന്ദർശിച്ചശേഷമാണ് ഷട്ടറുകൾ താഴ്ത്താൻ ഉത്തരവിട്ടത്. ഡാമിെൻറ ഗേറ്റ് താഴ്ത്തുന്നതോടെ ഗുജറാത്തിെൻറ വികസനവാതിൽ തുറക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ സർദാർ സരോവറിന് 138 മീറ്റർ ഉയരവും 4.75 ദശലക്ഷം ക്യൂബിക് മീറ്റർ (എം.സി.എം)സംഭരണശേഷിയുമുണ്ടാകും. നിലവിൽ 121.92 മീറ്ററാണ് ഉയരം. സംഭരണശേഷി 1.25 എം.സി.എമ്മും. ഡാം 15 ജില്ലകളിലെ 3112 താലൂക്കുകളിലുൾപ്പെട്ട 18.45 ലക്ഷം ഹെക്ടർ ഭൂമി ജലസമ്പുഷ്ടമാക്കും.1961ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് അണക്കെട്ടിന് ശിലപാകിയത്. തുടർന്ന് ജനകീയ പ്രതിഷേധംമൂലം ദീർഘകാലം പദ്ധതി തടസ്സപ്പെട്ടു.
സാമൂഹിക പ്രവർത്തക മേധ പട്കറുടെ നേതൃത്വത്തിൽ നർമദ ബചാവോ ആന്തോളനാണ് പ്രക്ഷോഭം നടത്തിയത്. സംഘടന നൽകിയ പരാതിയിൽ 1996ൽ സുപ്രീംകോടതി നിർമാണം സ്റ്റേചെയ്തു. തുടർന്ന്, രണ്ടായിരത്തിൽ കോടതി നിബന്ധനകളോടെ സ്റ്റേ നീക്കി. പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യുംവരെ അണക്കെട്ടിെൻറ ഉയരം നിശ്ചിത പരിധിയിൽനിന്ന് ഉയർത്താൻ പാടില്ലെന്നായിരുന്നു നിബന്ധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.