സരോജിനി ശിവലിംഗം അന്തരിച്ചു
text_fieldsചെന്നൈ: റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരകയായി പ്രവർത്തിച്ച സരോജിനി ശിവലിംഗം (89) അന്തരിച്ചു. കോയമ്പത്തൂർ വടവള്ളി മരുതം നഗറിൽ മകൾ രോഹിണിയുടെ വീട്ടിലായിരുന്ന സരോജിനി വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.
പാലക്കാട് കൊടുവായൂർ എത്തന്നൂർ സ്വദേശിനിയാണ്. പൂനാത്ത് ദാമോദരൻ നായർ- കൂട്ടാലവീട്ടിൽ വിശാലാക്ഷിയമ്മ ദമ്പതികളുടെ മകളാണ്. പിതാവ് ദാമോദരൻ നായർ പ്രതിരോധ വകുപ്പിൽ ഡെപ്യൂട്ടി കൺട്രോളറായിരുന്നു.
മീററ്റിൽ ജനിച്ച സരോജിനി കൊൽക്കത്തയിലും പുണെയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊടുവായൂർ ഹൈസ്കൂളിൽനിന്ന് പാസായതിനുശേഷം കോയമ്പത്തൂരിലും ചെന്നൈയിലുമായിരുന്നു കോളജ് വിദ്യാഭ്യാസം.
1999ൽ ഭർത്താവ് ശിവലിംഗം മരിച്ചു. മക്കൾ: ദാമോദരൻ, ശ്രീധരൻ, രോഹിണി. ജാമാതാവ്: അരവിന്ദൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.