സർപഞ്ച് കൊലക്കേസ്; പ്രതി കരാടിനെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താൻ ഓഫർ ലഭിച്ചതായി വെളിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥൻ
text_fieldsഛത്രപതി സംഭാജിനഗർ: സർപഞ്ച് സന്തോഷ് ദേശ്മുഖ് കൊലക്കേസിലെ പ്രതിയായ വാൽമിക് കരാടിനെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താൻ തനിക്ക് വാഗ്‌ദാനം ലഭിച്ചതായി ബീഡിൽ നിന്നുള്ള സസ്പെൻഷൻ ലഭിച്ച പൊലീസ് സബ് ഇൻസ്‌പെക്ടർ രഞ്ജിത് കസ്ലെ പറഞ്ഞു. വാഗ്‌ദാനം നൽകിയവരുടെ പേര് വിവരങ്ങൾ പൊലീസ് സ്റ്റേഷനിലെ ഡയറിയിൽ രേഖപെടുത്തിയിട്ടുണ്ടെന്നും കസ്ലെ പറഞ്ഞു. കസ്ലെ പ്രാദേശിക സൈബർ ക്രൈം വകുപ്പിൽ സബ് ഇൻസ്പെക്ടറായിരിക്കെയാണ് സസ്‌പെൻഡ് ചെയ്തത്.
എന്നാൽ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും രഞ്ജിത് കസ്ലെയുടെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും തെളിവുകളുണ്ടെങ്കിൽ സമർപ്പിക്കട്ടെയെന്നും ബീഡിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ 9നാണ് മോഷണ ശ്രമം തടയുന്നതിനിടയിൽ സർപഞ്ച് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മസാജോഗ് സ്വദേശിയാണ് മരിച്ച ദേശ്മുഖ്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ കരാടും ഉൾപ്പെടുന്നു. കൊലപാതകയുമായി ബന്ധപ്പെട്ട് സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ വകുപ്പ് 2 കേസുകളിലായി 1,200 പേജുള്ള കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
20 കോടി രൂപയോളം ഒറ്റതവണയായി അവർ വാഗ്‌ദാനം ചെയ്തു. വാൽമിക് കരാഡ് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. സൈബർ വകുപ്പിലായിരുന്ന എനിക്ക്, കേസ് സംബന്ധിച്ച് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എനിക്ക് ഇത് ചെയ്യാനുള്ള ധൈര്യമുണ്ടെന്ന് അവർക്ക് അറിയാവുന്നതിനാലാണ് എനിക്ക് ഈ വാഗ്‌ദാനം ലഭിച്ചതെന്ന് കസ്ലെ മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.