സുനന്ദ പുഷ്കറിെൻറ മരണം: ശശി തരൂർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
text_fieldsന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ മുൻകൂർ ജാമ്യം തേടി. കേസ് നടക്കുന്ന ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിലാണ് ചൊവ്വാഴ്ച ജാമ്യാപേക്ഷ സമർപ്പിച്ചത്. പൊലീസിനോട് വിശദീകരണം തേടിയ കോടതി, ജാമ്യാപേക്ഷ ബുധനാഴ്ച രാവിലെ പരിഗണിക്കുമെന്ന് വ്യക്തമാക്കി.
തരൂരിനോട് ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തേ കോടതി സമൻസ് അയച്ചിരുന്നു. നിയമനടപടി സീകരിക്കാൻ മതിയായ വസ്തുതകൾ കാണുന്നുവെന്ന് വ്യക്തമാക്കിയാണ് കോടതി സമൻസ് അയച്ചത്. ഇൗ സാഹചര്യത്തിലാണ് തരൂർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. 2014 ജനുവരി 17ന് ഡൽഹിയിലെ ലീല ഹോട്ടലിൽ സുനന്ദ പുഷ്കറിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.