ആർ.എസ്.എസിനെ നിരോധിച്ചത് പേട്ടലാണെന്ന് ഇപ്പോഴാണവർ തിരിച്ചറിഞ്ഞത് -മോദി സ്റ്റേഡിയത്തെ പരിഹസിച്ച് തരൂർ
text_fieldsഗുജറാത്ത് മൊേട്ടരയിലെ സർദാർ വല്ലഭായ് പേട്ടലിന്റെ പേരിലുള്ള സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയതിനെ പരിഹസിച്ച് ശശി തരൂർ എം.പി. ആർ.എസ്.എസിനെ നിരോധിച്ച ആഭ്യന്തരമന്ത്രിയാണ് പേട്ടലെന്ന് ഇപ്പോഴാണവർ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതല്ലെങ്കിൽ അടുത്ത രാഷ്ട്രത്തലവൻ വരുന്നതിനുമുമ്പുള്ള അഡ്വാൻസ് ബുക്കിങ് ആയിരിക്കുമിത്. അതുമല്ലെങ്കിൽ ഉന്മാദങ്ങളെ അടയാളപ്പെടുത്തിയുള്ള പൈതൃക നിർമാണമാണോ എന്നും സംശയിക്കാമെന്നും തരൂർ കുറിച്ചു.
'ഇപ്പോഴാണവർ സ്റ്റേഡിയത്തിന്റെ പേര് തങ്ങളുടെ മാതൃപ്രസ്ഥാനത്തെ നിരോധിച്ച ആഭ്യന്തര മന്ത്രിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. അതല്ലെങ്കിൽ ട്രംപിനെപ്പോലെ അടുത്ത രാഷ്ട്രത്തലവൻ വരുന്നതിനുമുമ്പുള്ള അഡ്വാൻസ് ബുക്കിങ് ആയിരിക്കുമിത്. അതോ ഉന്മാദങ്ങളെ അടയാളപ്പെടുത്തിയുള്ള പൈതൃക നിർമാണമാണോ'-തരൂർ േഫസ്ബുക്കിൽ കുറിച്ചു. നേരത്തേ നിരവധിപേർ മൊേട്ടര സ്റ്റേഡിയത്തിന് സർദാർ പേട്ടലിന്റെ പേര് മാറ്റി മോദിയുടെ പേര് നൽകിയതിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.
'ഗുജറാത്തിലെ ജനങ്ങൾക്ക് ഞാൻ ഉറപ്പുനൽകുകയാണ്. ഒരു ദിവസം നമ്മൾ മോേട്ടര സ്റ്റേഡിയത്തിന് സർദാർ പേട്ടലിന്റെ പേരിടും. കൂടെ കൻകാരിയ മൃഗശാലക്ക് നരേന്ദ്ര മൃഗശാലയെന്നും േപരിടും. (മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു) എന്നാണ് ദലിത് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനി പുതിയ നടപടിയെ പരിഹസിച്ചത്.
കോൺഗ്രസ് നേതാവ് ഹാർദിക് പേട്ടലും സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയതിനെവിമർശിച്ചു. സർദാർ പട്ടേലിന്‍റെ പേരിൽ വോട്ട് തേടുന്ന ബി.ജെ.പി അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് ഹാർദിക് പറഞ്ഞു. ഈ അപമാനം ഗുജറാത്തിലെ ജനങ്ങൾ സഹിക്കില്ലെന്നും ഇതിനുള്ള മറുപടി അവർക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം. അതിപ്പോൾ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഇത് സർദാർ പട്ടേലിനെ അപമാനിക്കുന്നതല്ലേ? പട്ടേലിന്‍റെ പേരിൽ വോട്ട് തേടുന്ന ബി.ജെ.പി. ഇപ്പോൾ അദ്ദേഹത്തെ അപമാനിക്കുകയാണ്. സർദാർ പട്ടേലിനോടുള്ള ഈ അപമാനം ഗുജറാത്തിലെ ജനങ്ങൾ സഹിക്കില്ല'-ഹാർദിക് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് അഹമ്മദാബാദ് മൊേട്ടര സ്റ്റേഡിയത്തിൽ തുടങ്ങാനിരിക്കെയാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റിയത്. സർദാർ വല്ലഭായ് പേട്ടലിന്റെ പേരിലുള്ള സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക് മാറ്റിയതായി ഉദ്ഘാടന ചടങ്ങിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അറിയിച്ചത്. 1,10,000 സീറ്റുകളുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.
ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി ഭൂമിപൂജയോടെയാണ് ഉദ്ഘാടനചടങ്ങുകൾ നിർവഹിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.