കുറ്റപത്രം തരൂരിന് രാഷ്ട്രീയക്കെണി
text_fieldsന്യൂഡൽഹി: തിരുവനന്തപുരത്ത് വീണ്ടുമൊരു ജയസാധ്യത ഉറപ്പിച്ച് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്നതിനിടയിൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം ശശി തരൂരിന് പുതിയ കുരുക്കായി. എഴുതിത്തള്ളുന്നുവെന്ന് തരൂർ മിക്കവാറും ഉറപ്പിച്ച കേസാണ് ശക്തമായി തിരിച്ചുവരുന്നത്. കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. കോൺഗ്രസിെൻറ അഖിലേന്ത്യ, സംസ്ഥാന നേതൃത്വങ്ങൾ കുറ്റപത്രം തള്ളിക്കളഞ്ഞു. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന വിധം ഭാര്യയെ പീഡിപ്പിച്ചുവെന്നതിന് ഒരു തെളിവും ഇല്ലാതെയാണ് തരൂരിനെ പ്രതിയാക്കിയതെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, തരൂരിന് കോടതി നടപടികളിൽ കുരുങ്ങാതെ പറ്റില്ല. ഒരുവേള, അറസ്റ്റിനും സാധ്യതയുണ്ട്. ഇതൊക്കെയും തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്ന തരൂരിെൻറ പ്രതിച്ഛായക്ക് പരിക്കേൽപിക്കും. സുനന്ദ പുഷ്കർ കേസിൽ തരൂരിനെ റാഞ്ചാൻ ബി.ജെ.പിയുടെ ഉന്നത നേതാക്കൾ പലവട്ടം ശ്രമിച്ചിരുന്നു. തിരുവനന്തപുരത്തെ ഉറച്ച വിജയവും വ്യക്തിപ്രഭാവവുമായിരുന്നു ചൂണ്ടയിടാൻ കാരണം. ബി.ജെ.പിയുടെ ആശയങ്ങളുമായി ഒത്തുേപാകാൻ കഴിയുന്നയാളല്ല താനെന്ന പ്രസ്താവനകൾ തരൂരിന് പലതവണ ഇറക്കേണ്ടിയും വന്നു. അടുത്തകാലത്തായി മോദി സർക്കാറിനെതിരായ കടന്നാക്രമണം തരൂർ ശക്തിപ്പെടുത്തി.
നാലു വർഷമായി തുടരുന്ന മാധ്യമ വിചാരണയുടെയും ബി.ജെ.പി നടത്തുന്ന വ്യക്തിഹത്യയുടെയും തുടർച്ചയാണ് ഡൽഹി പൊലീസിെൻറ കുറ്റപത്രമെന്ന് കോൺഗ്രസ് ആരോപിച്ചു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ തക്ക എന്തു തെളിവാണ് പൊലീസിന് കിട്ടിയതെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു.
പലവഴിക്കും അന്വേഷിച്ചിട്ടും കൊലക്കുറ്റം ചുമത്താൻ കഴിയാതെ വന്നപ്പോഴാണ് ആത്മഹത്യ പ്രേരണക്കുറ്റം. കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യം തെളിയിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കോടതി കുറ്റപത്രത്തിൽ ഉൾപ്പെട്ട തരൂരിന് കോടതി നടപടികളിൽ കുരുങ്ങാതെ പറ്റില്ല. കുറ്റപത്രം പരിഗണിക്കുന്ന മജിസ്ട്രേറ്റിന് തരൂരിനെ കോടതിയിലേക്ക് വിളിപ്പിക്കാം. ജാമ്യം കിട്ടാവുന്നതാണെങ്കിലും ഒരുവേള, അറസ്റ്റിനും സാധ്യതയുണ്ട്. ഇതൊക്കെയും തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങുന്ന തരൂരിെൻറ പ്രതിച്ഛായക്ക് പരിക്കേൽപിക്കും.
കേസ്: നാൾവഴി
ജനുവരി 17, 2014: ഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തി. തരൂരുമായുള്ള ബന്ധത്തെക്കുറിച്ച് പാക് മാധ്യമപ്രവർത്തക മെഹർ തരാറുമായി ട്വിറ്ററിൽ വാക്പോര് നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് മരണം
ജനു. 21: മരണം വിഷബാധ മൂലമെന്ന് ഇൻക്വസ്റ്റ് നടത്തിയ സബ് ഡിവിഷനൽ മജിസ്ട്രേറ്റ്
ജനു. 23: കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു
ജനു. 25: കേസ് തിരികെ ഡൽഹി പൊലീസിന്
ജനു. ഒന്ന് 2015: കൊലപാതകത്തിന് അജ്ഞാതർക്കെതിരെ ഡൽഹി പൊലീസ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തു
ജനു. 25 2016: എഫ്.ബി.െഎയുടെ ആന്തരികാവയവ പരിശോധന റിപ്പോർട്ടിനെക്കുറിച്ച് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിെൻറ ഉപദേശം പൊലീസിന് ലഭിക്കുന്നു. മരണത്തിന് കാരണം പൊളോണിയം വിഷബാധയല്ലെന്ന് എഫ്.ബി.െഎ
ജൂൈല ആറ് 2017: എസ്.െഎ.ടി അന്വേഷണം ആവശ്യപ്പെട്ട് സുബ്രമണ്യം സ്വാമി ഹൈകോടതിയിൽ
ഒക്ടോ. 26: രാഷ്ട്രീയ താൽപര്യം ചൂണ്ടിക്കാട്ടി സ്വാമിയുടെ ഹരജി കോടതി തള്ളുന്നു
ജനു. 29 2018: സ്വാമി സുപ്രീംകോടതിയെ സമീപിക്കുന്നു
ഫെബ്രു. 23: സ്വാമിയുടെ ഹരജിയിൽ സുപ്രീംകോടതി ഡൽഹി പൊലീസിനോട് വിശദീകരണം തേടുന്നു.
ഏപ്രിൽ 20: ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അന്തിമ റിപ്പോർട്ടിെൻറ കരട് തയാറായതായി ഡൽഹി പൊലീസ് സത്യവാങ്മൂലം
മെയ്. 14: ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.