എത്ര ആമ്പള വന്നാലും ഈ പൊമ്പള നേരിടും –ശശികല
text_fieldsചെന്നൈ: കഴിഞ്ഞ 33 വര്‍ഷത്തിനിടയില്‍ ആയിരം പന്നീര്‍സെല്‍വന്മാരെ താന്‍ കണ്ടിട്ടുണ്ടെന്നും എത്ര ആമ്പള വന്നാലും ഈ പൊമ്പള നേരിടുമെന്നും ശശികല നടരാജന്‍. അണ്ണാ ഡി.എം.കെ വീണ്ടും അധികാരത്തില്‍ വരും. പുരട്ചി തലൈവി ജയലളിത മരിച്ച രാത്രി തനിക്ക് വേണമെങ്കില്‍ മുഖ്യമന്ത്രിയാകാമായിരുന്നെന്നും പോയസ് ഗാര്‍ഡനില്‍ തടിച്ചുകൂടിയ അണികളോട് ശശികല പറഞ്ഞു.
‘പന്നീര്‍സെല്‍വം ഉള്‍പ്പെടെ എല്ലാവരും മുഖ്യമന്ത്രി പദവി ഏല്‍ക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് നിഷേധിച്ചു. ആ സമയം മുഖ്യമന്ത്രി പദവിക്ക് തന്‍െറ മുന്നില്‍ ഒരു പ്രധാന്യവുമില്ലായിരുന്നു. അമ്മയുടെ മൃതദേഹത്തിനരികെ ആയിരുന്നു. 33 വര്‍ഷം അമ്മയോടൊത്താണ് ജീവിച്ചത്. അമ്മയുടെ ജീവിതത്തിന് സമാനമാണ് തന്‍െറയും ജീവിത അനുഭവങ്ങള്‍.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു സ്ത്രീയായ താന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എം.ജി.ആറിന്‍െറ മരണശേഷം അമ്മയോടൊപ്പം ആരുമില്ലായിരുന്നു. താന്‍ പിന്നില്‍ ഉറച്ചുനിന്നു. എം.ജി.ആറിന്‍െറ മൃതദേഹംപോലും കാണിക്കാതെ ഭാര്യ ജാനകിയുടെ ബന്ധുക്കള്‍ തടഞ്ഞപ്പോള്‍ താനും സഹോദരി പുത്രന്‍ ദിനകരനും ആണ് പിന്‍ബലം നല്‍കിയത്.
രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാതിരുന്ന ജയയെ താനാണ് രാഷ്ട്രീയത്തിലിറക്കിയത്. അമ്മയെ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിച്ചത് താനാണ്.
പന്നീര്‍സെല്‍വത്തെ ഉയരങ്ങളിലത്തെിച്ചത് അമ്മയാണ്. പാര്‍ട്ടിയെ വിഭജിക്കാന്‍ ശ്രമിച്ച അയാള്‍ അമ്മയുടെ വിശ്വസ്തനല്ലായിരുന്നെന്ന് തെളിയിച്ചിരിക്കുന്നു. അയാള്‍ ചതിയനാണ്.
അമ്മ മരിച്ച രാത്രി പാര്‍ട്ടിയെ തകര്‍ക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നതായി വിവരം കിട്ടിയപ്പോള്‍ താന്‍ കരഞ്ഞുപോയി. പന്നീര്‍സെല്‍വം ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരെ വിളിച്ചു. മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കാനും മറ്റുള്ളവര്‍ പഴയ വകുപ്പുകള്‍തന്നെ കൈകാര്യംചെയ്യാനും നിര്‍ദേശം നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.