രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന് ശശികല
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ തകരുന്നത് കണ്ടുനിൽക്കാനാവില്ലെന്നും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്നും അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല.
ചില പാർട്ടി പ്രവർത്തകരുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ശശികല നിർണായക പ്രഖ്യാപനം നടത്തിയത്. ഇതിെൻറ ശബ്ദസന്ദേശം ൈവറലായി. പാർട്ടിയിൽ രൂപപ്പെട്ട വിഭാഗീയതയിൽ ദുഃഖമുണ്ടെന്നും കഷ്ടപ്പെട്ട് വളർത്തിയ കക്ഷിയാണിതെന്നും ശശികല പറയുന്നു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാവുന്നതോടെ താൻ പാർട്ടിയിൽ തിരിച്ചുവരുമെന്നാണ് ശശികല അറിയിച്ചത്.
ശശികലയുടെ പുതിയ പ്രഖ്യാപനം അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. ശശികലയെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പിന്നിൽ ഒ. പന്നീർശെൽവമാണെന്നും റിപ്പോർട്ടുണ്ട്.
ശശികലയെ മുന്നിൽനിർത്തി പാർട്ടിയിലെ എടപ്പാടി പളനിസാമിയുടെ അപ്രമാദിത്വം തകർക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.