ശശികലയെയും ദിനകരനെയും പുറത്താക്കി; ജയ എക്കാലെത്തയും ജനറൽ സെക്രട്ടറി
text_fieldsചെന്നൈ: അണ്ണാ ഡി.എം.കെ താൽക്കാലിക ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ. ശശികലയെയും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.ടി.വി. ദിനകരനെയും പുറത്താക്കി സംയുക്ത ജനറൽ കൗൺസിലിൽ തീരുമാനം. മുഖ്യമന്ത്രി എടപ്പാടി െക. പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം വിഭാഗങ്ങൾ വിളിച്ച യോഗത്തിലാണ് ഇരുവരെയും പുറത്താക്കുന്നതായി പ്രമേയം പാസാക്കിയത്.
ജനറൽ സെക്രട്ടറി സ്ഥാനം ജയലളിതയുടെ ഒാർമക്ക് നീക്കിവെച്ചു. ജയലളിത, പാർട്ടിയുടെ എക്കാലത്തെയും ജനറൽ സെക്രട്ടറിയാകും. ഇനി ജനറൽ സെക്രട്ടറി സ്ഥാനം ഉണ്ടാവില്ല. പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എം.ജി.ആറും ജയലളിതയും അലങ്കരിച്ച ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കാൻ ഇനി ആർക്കും യോഗ്യതയില്ലെന്ന് ജനറൽ കൗൺസിൽ വിലയിരുത്തി. ജയലളിത നിയമിച്ച ഭാരവാഹികൾ തുടരും. 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയാകും പാർട്ടിയെ നയിക്കുക. പളനിസാമിയും പന്നീർസെൽവവും സമിതിക്ക് നേതൃത്വം നൽകും.
പന്നീർസെൽവത്തെ ചീഫ് കോഒാഡിനേറ്ററായും പളനിസാമിയെ ജോയൻറ് കോഒാഡിനേറ്ററായും നിയമിച്ചു. ഇവർക്ക് ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള പൂർണ അധികാരം ഉണ്ടാകും. പാർട്ടിയിൽ ചേർക്കാനും പുറത്താക്കാനുമുള്ള ഇരുവരുടെയും തീരുമാനം അന്തിമമാകും. ശശികലയും ദിനകരനും നിയോഗിച്ച പാർട്ടി ഭാരവാഹികളെ നീക്കാനും ഇരുവരുമെടുത്ത തീരുമാനങ്ങൾ റദ്ദാക്കാനും തീരുമാനിച്ചു. എന്നാൽ, ദിനകരനൊപ്പമുള്ള 18 എം.എൽ.എമാരെ കുറിച്ച് പ്രമേയം മൗനംപാലിക്കുകയാണ്. സർക്കാറിനെ പളനിസാമിയും പാർട്ടിയെ പന്നീർസെൽവവും നയിക്കാനുള്ള ലയന തീരുമാനത്തിന് കൗൺസിലിൽ അംഗീകാരമായി.
പാർട്ടിയുടെ മരവിപ്പിച്ച പേരും രണ്ടില ചിഹ്നവും തിരിച്ചുപിടിക്കാൻ കൗൺസിൽ തീരുമാനിച്ചു. ജനറൽ കൗൺസിൽ പ്രമേയത്തിെൻറ പകർപ്പുമായി നേതാക്കൾ രണ്ടു ദിവസത്തിനകം തെരെഞ്ഞടുപ്പ് കമീഷനിൽ സത്യവാങ്മൂലം നൽകും. 2300 ജനറൽ കൗൺസിൽ അംഗങ്ങളിൽ 2140 പേരും പെങ്കടുത്തതോടെ ശശികല വിഭാഗത്തെ പുറത്താക്കുന്ന പ്രമേയം ഭൂരിപക്ഷ തീരുമാനമായി മാറി. തിങ്കളാഴ്ച രാത്രിയാണ് മദ്രാസ് ഹൈകോടതി ഡിവിഷൻ െബഞ്ച് യോഗത്തിന് അനുമതി നൽകിയത്. ജനറൽ കൗൺസിൽ തടയണമെന്നാവശ്യപ്പെട്ട് ടി.ടി.വി. ദിനകരൻ പക്ഷത്തെ പി. വെട്രിവേൽ എം.എൽ.എയാണ് കോടതിയെ സമീപിച്ചത്. കോടതിയുടെ സമയം മിനക്കെടുത്തിയതിന് വെട്രിവേലിന് സിംഗ്ൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചു. തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ശശികലയെ പുറത്താക്കിയ തീരുമാനമുൾപ്പെടെ കൗൺസിൽ തീരുമാനങ്ങൾ ഹൈകോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും. വെട്രിവേൽ നൽകിയ ഹരജി 24ന് വീണ്ടും പരിഗണിക്കുേമ്പാൾ യോഗതീരുമാനങ്ങൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.