ശശികലയെ തടയാന്‍ ഹരജി; എ.ഐ.എ.ഡി.എം.കെ ഹൈകോടതിയില്‍
text_fieldsചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കുന്നത് തടയണമെന്നാവശ്യപ്പട്ട് എ.ഐ.എ.ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ എം.പിയും ഭര്‍ത്താവ് ലിംഗ്വേശ്വര തിലകനും നല്‍കിയ ഹരജി ചോദ്യംചെയ്ത് പാര്‍ട്ടി ഹൈകോടതിയില്‍.
രാജ്യസഭാംഗമായ ശശികല പുഷ്പ കഴിഞ്ഞ 16നാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. ഇതിനെ ചോദ്യം ചെയ്ത് പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനാണ് ഹരജി നല്‍കിയത്. ശശികല പുഷ്പയോട് എതിര്‍സത്യവാങ്മൂലം നല്‍കാന്‍ ഉത്തരവിട്ട ജസ്റ്റിസ് കെ. കല്യാണസുന്ദരം കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി. എ.ഐ.എ.ഡി.എം.കെയുടെ ഭരണഘടനപ്രകാരം ജന.സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കണമെങ്കില്‍ പാര്‍ട്ടിയില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം അംഗമായിരിക്കണം.
പാര്‍ട്ടി അംഗമായിരുന്ന ശശികലയെ ജന. സെക്രട്ടറി ജയലളിത 2011 ഡിസംബറില്‍ പുറത്താക്കിയിരുന്നു. പിന്നീട് 2012 മാര്‍ച്ചിലാണ് അവരെ പ്രാഥമിക അംഗത്വം നല്‍കി പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.