തോന്നുംപോലെ തെളിക്കാൻ ഞങ്ങൾ ആട്ടിൻപറ്റമല്ല; ശശികലയെ വിമർശിച്ച് കമൽഹാസൻ
text_fieldsചെന്നൈ: തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന് തെന്നിന്ത്യൻ താരം കമൽഹാസന്‍റെ പിന്തുണ. പന്നീർസെൽവത്തെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന് കമൽ ആവശ്യപ്പെട്ടു. 'അദ്ദേഹം തന്‍റെ കർത്തവ്യം ഭംഗിയായി നിർവഹിക്കുന്നുണ്ട്. എന്തുകൊണ്ട് അദ്ദേഹത്തെ കുറേക്കാലം കൂടി മുഖ്യമന്ത്രിയായി തുടരാൻ അനുവദിച്ചുകൂടാ? ജനങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള അധികാരവും ജനത്തിനുണ്ടല്ലോ..' കമൽഹാസൻ ചോദിച്ചു.
തമിഴ്നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയെ 'മോശം ക്ളൈമാക്സ്' എന്ന് വിശേഷിപ്പിച്ച കമൽ ശശികലയുടെ ഇടപെടൽ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു.
ഞങ്ങൾ ആട്ടിൻ പറ്റമല്ല. ആടുകളെപ്പോലെ തോന്നുംപോലെ തെളിക്കാൻ തെളിക്കപ്പെടാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നുമില്ല- അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കെയെയും അദ്ദേഹം വിമർശിച്ചു. കൂടുതൽ കാലം തമിഴ്ജനത ഇതൊന്നും സഹിക്കില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.