നാലുവർഷം ജയിലിൽ; ശശികലക്ക് മോചനം
text_fieldsബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലു വർഷത്തെ ജയിൽവാസത്തിനുശേഷം എ.െഎ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല (63) മോചിതയായി. കോവിഡ് ബാധയെ തുടർന്ന് ബംഗളൂരുവിലെ വിക്ടോറിയ ഗവ. ആശുപത്രിയിൽ കഴിയുന്ന ശശികലയുടെ മോചനത്തിനുള്ള ഒൗദ്യോഗിക രേഖകളിൽ ബുധനാഴ്ച രാവിലെ 10 ഒാടെ ആശുപത്രിയിലെത്തി ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ സൂപ്രണ്ട് ഒപ്പ്വെപ്പിച്ചു. ഇതോെട പൊലീസ് കാവൽ പിൻവലിച്ചു.
ജയിലിൽ ഉപയോഗിച്ച വസ്ത്രങ്ങളടക്കമുള്ള സാധനങ്ങൾ ബന്ധുക്കൾക്ക് ൈകമാറി. ആരോഗ്യ പ്രശ്നങ്ങളാൽ ജയിലിലെ തൊഴിൽ കേന്ദ്രത്തിൽ പണിയെടുക്കാതിരുന്ന ശശികലക്ക് കൂലിയിനത്തിൽ ഒന്നും ലഭിച്ചില്ല. ശശികലയുടെ ജയിൽ മോചന ദിവസം അവർക്ക് അഭിവാദ്യങ്ങളർപ്പിക്കാൻ നൂറുകണക്കിന് അനുയായികൾ കൊടിയുമേന്തി മുദ്രാവാക്യം വിളികളോടെ ആശുപത്രിക്ക് മുന്നിലെത്തി. മധുരവിതരണവും നടന്നു.
ജനുവരി 20നാണ് ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജയിൽ മോചിതയായെങ്കിലും ബംഗളൂരുവിൽ ചികിത്സ തുടരുമെന്ന് വിക്ടോറിയ ആശുപത്രി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ശശികലയുടെ കോവിഡ് നിരീക്ഷണ കാലം ജനുവരി 31ന് കഴിയുമെന്നും ഒരാഴ്ചക്കകം ചെന്നൈയിലേക്ക് പോകുമെന്നും മരുമകൻ ജയാനന്ദ് ദിവാകരൻ പറഞ്ഞു. ജയിൽ വാസത്തിലുള്ള മരുമകൾ ജെ. ഇളവരശിയും കോവിഡ് ബാധിതയായി ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
മരുമകൻ വി.എൻ. സുധാകരനും സമാന കേസിൽ പരപ്പന അഗ്രഹാര ജയിലിലാണ്. 10 കോടി രൂപ പിഴ അടക്കാത്തതിനാൽ ഇരുവരുടെയും ജയിൽവാസം ഒരു മാസം കൂടി നീളും.
1991 മുതൽ 1996 വരെ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത, തോഴി ശശികല, ശശികലയുടെ മരുമകൾ ഇളവരശി, വി.എൻ. സുധാകരൻ എന്നിവരെയാണ് വിചാരണ കോടതി 2013ൽ ശിക്ഷിച്ചത്. ഇത് 2017 ഫെബ്രുവരി 14ന് സുപ്രീംകോടതി ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.