സത്യപാൽ മാലിക്കിനെ മേഘാലയ ഗവർണറായി നിയമിച്ചു
text_fields
പനാജി: ഗോവ ഗവർണർ സത്യപാൽ മാലിക്കിന് വീണ്ടും സ്ഥലം മാറ്റം. മാലിക്കിനെ മേഘാലയ ഗവർണറായാണ് നിയമിച്ചിരിക്കുന്നത്. മേഘാലയ ഗവർണർ തഥാഗത റോയുടെ അഞ്ചു വർഷത്തെ കലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് മാലിക്കിെൻറ നിയമനം. മഹാരാഷ്ട്ര ഗവർണര്‍ ഭഗത് സിങ് കോഷ്യാരിക്കാണ് ഗോവയുടെ അധിക ചുമതല. പ്രസിഡൻറ് രാംനാഥ് കോവിന്ദ് സ്ഥലം മാറ്റ ഉത്തരവ് ഇറക്കി.
ജമ്മുകശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്കിനെ 2019 നവംബറിലാണ് ഗോവയില്‍ ഗവര്‍ണറായി നിയമിച്ചത്. ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചതോടെയാണ് മാലിക്കിനെ ഗോവയിലേക്ക് സ്ഥലം മാറ്റിയത്.
ഗോവയിലെ ബി.ജെ.പി സർക്കാരിനെ ഗവർണർ സത്യപാൽ മാലിക് വിമർശിച്ചത് വിവാദമായിരുന്നു. കോവിഡ് പ്രതിരോധ വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രി പ്രമോദ് സാവന്തും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം പ്രതിപക്ഷവും ആയുധമാക്കിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള പടലപ്പിണക്കമാണ് സത്യപാൽ മാലിക്കിന്‍റെ സ്ഥലം മാറ്റത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.