കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കുമെന്ന് സൗദി; ഭീകരതക്കെതിരെ സംയുക്ത പ്രസ്‌താവനയുമായി സൗദിയും ഇന്ത്യയും
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കുറ്റവാളികളെ കണ്ടെത്താൻ ഇന്ത്യയെ സഹായിക്കുമെന്ന് സൗദി. ചൊവ്വാഴ്ച ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്തു.
ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഇരുവരും അപലപിച്ചു. നിരപരാധികളുടെ ജീവൻ അപഹരിച്ചത് അപലപനീയമാണ്. ഭീകര പ്രവർത്തനങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ആക്രമണത്തിൽ സൗദി കിരീടാവകാശി സൽമാൻ ബിൻ മുഹമ്മദ് സഹായം വാഗ്ദാനം ചെയ്തതായി ഇന്ത്യൻ അംബാസഡർ സുഹെൽ ഇജാസ് ഖാൻ പറഞ്ഞു.
ഭീകരതയെ ഏതെങ്കിലും പ്രത്യേക മതവുമായോ സംസ്കാരവുമായോ ബന്ധിപ്പിക്കാനുള്ള ശ്രമവും പാടില്ലെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. അതേസമയം, ജമ്മു-കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു പ്രവാസികള്‍. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ മോദിക്ക് പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കേണ്ടി വരികയായിരുന്നു.
ചൊവ്വാഴ്ച സൗദി ജിദ്ദയിലെത്തിയ മോദി ബുധനാഴ്ച തന്നെ ഇന്ത്യയിലെത്തുകയായിരുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ സഹകരിക്കും. ഭീകരവാദികൾക്ക് ധനസഹായം നൽകുന്നതിനെ ഒരുമിച്ച് നേരിടും. ഭീകരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സഹകരിക്കും. മറ്റ് രാജ്യങ്ങൾക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയ ആയുധങ്ങൾ നൽകുന്നത് തടയേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.