അരാംകോയിലെ ആക്രമണം: ഇന്ത്യക്കുള്ള എണ്ണ വിതരണത്തെ ബാധിക്കില്ല -പെട്രോളിയം മന്ത്രി
text_fieldsന്യൂഡൽഹി: സൗദി അരാംകോ സംസ്കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടർന്ന് എണ്ണ ഉൽപാദനം കുറച്ചത ് ഇന്ത്യക്കുള്ള വിതരണത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. അരാംകോയിലെ മു തിർന്ന ഉദ്യോഗസ്ഥരുമായി റിയാദിലെ ഇന്ത്യൻ അംബാസഡർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ ്റംബർ മാസത്തിലെ ആകെയുള്ള ക്രൂഡോയിൽ വിതരണം ഓയിൽ മാർക്കറ്റിങ് കമ്പനികളുമായി വിശകലനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള വിതരണത്തിൽ കുറവുണ്ടാവില്ല എന്ന ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അരാംകോ സംസ്കരണ ശാലകളിലെ ഭീകരാക്രമണത്തെ തുടർന്ന് സൗദി എണ്ണ ഉൽപാദനം പകുതിയായി കുറച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇറാനെതിരായ അമേരിക്കന്‍ നീക്കം ശക്തമാക്കിയതു മുതൽ എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഭൂരിഭാഗവും ആശ്രയിക്കുന്നത് സൗദി അറേബ്യയെയാണ്.
ഡ്രോൺ ആക്രമണത്തെ തുടർന്ന് അബ്ഖൈക്, ഖുറൈസ് എണ്ണശാലകളിൽ വൻ അഗ്നിബാധയാണുണ്ടായത്. ഇതാണ് ഉൽപാദനം പകുതി കുറയാൻ കാരണമായത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ അബ്ഖൈക് അരാംകോയുടെ പ്രവർത്തനം പുനഃരാംരംഭിച്ചിട്ടില്ല. ഇതേതുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള വിപണിയിൽ അഞ്ചുമുതല്‍ പത്തു ഡോളര്‍ വരെ വില ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.