5000 ഇന്ത്യക്കാർക്കുകൂടി ഹജ്ജിന് സൗകര്യമൊരുക്കി സൗദി
text_fieldsന്യൂഡൽഹി: ഇന്ത്യക്കുള്ള ഹജ്ജ് വിഹിതം 5000 കൂടി വർധിപ്പിക്കാൻ സൗദി അറേബ്യൻ ഭരണകൂടം തീരുമാനിച്ചു. ഇതോടെ, ഇന്ത്യക്കുള്ള മൊത്തം ഹജ്ജ് േക്വാട്ട 1,75,025 ആയി. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് നാൽപതിനായിരത്തിെൻറ വർധനയാണുണ്ടായതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.
കഴിഞ്ഞവർഷം സൗദി സർക്കാർ 35,000 ഇന്ത്യക്കാർക്കുകൂടി ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകിയിരുന്നു. നഖ്വിയും സൗദി ഹജ്ജ്-ഉംറ മന്ത്രിയും തമ്മിൽ മക്കയിൽ നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് േക്വാട്ട വർധിപ്പിക്കാൻ തീരുമാനിച്ചത്. വരും വർഷങ്ങളിൽ കപ്പൽമാർഗം ഇന്ത്യൻ തീർഥാടകരെ എത്തിക്കാനുള്ള ഇന്ത്യൻ നിർദേശത്തിനും സൗദി ഭരണകൂടത്തിെൻറ അനുമതി ലഭിച്ചു.
ഇത്തവണ 3.55 ലക്ഷം ഹജ്ജ് അപേക്ഷകരാണുള്ളതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. 1300 വനിതകൾ ഇത്തവണ മെഹ്റം (ബന്ധത്തിലുള്ള ആൺ സഹായി) കൂടാതെ ഹജ്ജ് നിർവഹിക്കും. മോദി സർക്കാർ ആത്മാർഥതയോടെയാണ് സാമൂഹിക-സാമുദായിക ആവശ്യങ്ങൾ നിറവേറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.