മാനനഷ്ട കേസിൽ തെളിവുകൾ സമർപ്പിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കരുതെന്ന് സവർക്കറുടെ ബന്ധു
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടകേസിൽ ചരിത്ര വസ്തുതകളും തെളിവുകളും ഹാജരാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് നേതാവിന്റെ ഹരജിയെ എതിർത്ത് വി.ഡി സവർക്കറുടെ ബന്ധു. പൂണെ കോടതിയിലാണ് രാഹുൽ ഹരജി നൽകിയത്. 2023ലെ പ്രസംഗത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടകേസെടുത്തത്.
2023 ഏപ്രിലിലാണ് സാത്യകി അശോക് സവർക്കർ എന്നയാൾ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. വി.ഡി സവർക്കറും അനുയായികളും മുസ്‍ലിം യുവാവിന് ആക്രമിച്ച് അത് സന്തോഷം നൽകുന്ന കാര്യമാണെന്ന് പറഞ്ഞുവെന്നാണ് രാഹുൽ ഗാന്ധി ലണ്ടനിൽ പ്രസംഗിച്ചത്. ഇതിനെതിരെയാണ് മാനനഷ്ട കേസ്. മാർച്ച് 19നാണ് കോടതി കേസ് പരിഗണിക്കുക.
എന്നാൽ, അത്തരം പരാമർശങ്ങളൊന്നും സവർക്കറുടെ എഴുത്തുകളിലില്ലെന്നാണ് സാത്യകി സവർക്കർ അവകാശപ്പെടുന്നത്. തുടർന്ന് ഇയാൾ കോടതിയിൽ കേസ് നൽകുകയായിരുന്നു.
എന്നാൽ, കേസ് പരിഗണിക്കുമ്പോൾ ചരിത്ര വസ്തുതകളും തെളിവുകളും സമർപ്പിക്കാൻ അനുവദിക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാൽ, തന്റെ കേസിന്റെ കാതാലയ വിഷയവുമായി ചരിത്രവസ്തുതകൾക്ക് ബന്ധമില്ലെന്നും അതിനാൽ രാഹുൽ ഗാന്ധിയുടെ ഹരജിയിലെ ആവശ്യം അംഗീകരിക്കരുതെന്നുമാണ് സാത്യകി സവർക്കറുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.